ക്യാരറ്റ് ജ്യൂസ് കുടിക്കൂ; ആരോഗ്യഗുണങ്ങള്‍ ഏറെയാണ്
1 min read

നമ്മുടെ എല്ലാവരുടെയും അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് ക്യാരറ്റ്. സാമ്പാറിലും മറ്റ് കറികളിലും സാലഡിലും സ്ഥിരമായി ഉപയോഗിക്കുന്ന പച്ചക്കറി കൂടിയാണ് ഈ ക്യാരറ്റ്. എന്നാല്‍ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്തെല്ലാമെന്ന് അറിയാമോ? ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതിന്റെ അത്ദുദകരമായ അഞ്ചു ഗുണങ്ങള്‍ നോക്കാം.
ക്യാരറ്റില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്.വിറ്റാമിന്‍ സി രോഗപ്രതിരോധശേഷിക്ക് ഉത്തമവുമാണ്. ദിവസവും ഒരു ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് രോഗങ്ങള്‍ പെട്ടെന്നുണ്ടാകുന്ന അവസ്ഥയില്‍ നിന്നും നിങ്ങളെ മാറ്റിനിര്‍ത്തും.ക്യാരറ്റില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ എ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ക്യാരറ്റില്‍
വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞിരിക്കുന്നതിനാല്‍ പ്രമേഹം തടയാന്‍ സഹായിക്കുന്നു. കൂടാതെ ക്യാരറ്റില്‍ കലോറിയും പഞ്ചസാരയും കുറവാണ്. നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തില്‍ നിന്ന് വിഷ വസ്തുക്കളെ ഇല്ലാതാക്കാന്‍ ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ സാധിക്കുന്നു.മുഖുക്കരുവിനെ തടയാനും ക്യാരറ്റ് ജ്യൂസ് കഴിക്കുന്നതിലൂടെ സാധിക്കും.
ഹൃദയാരോഗ്യത്തിനും ക്യാരറ്റ് ജ്യൂസ് കഴിക്കുന്നത് നല്ലതാണ്.ക്യാരറ്റില്‍ ആന്റി ഓക്സിഡന്റുകളും നാരുകളും ധാരാളമായി അടങ്ങിയിരിക്കുന്നു.ക്യാരറ്റ് ജ്യൂസ് കുടിക്കുന്നതുവഴി പ്ലാക്ക് കുറക്കുന്നതിനും രക്തചക്രമണം സുഗമമാക്കുന്നതിനും സഹായിക്കുന്നു.കൂടാതെ ദിവസേന ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിനും കണ്ണിനും രോഗപ്രതിരോധ ശേഷിക്കും ഗുണകരമാണ്.പോഷകഗുണങ്ങള്‍ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിലും തായ്യാറാക്കാവുന്നതാണ്.
