ലഹരി വിപണനം: എന്‍ഫോഴ്‌സ്‌മെന്റെ പ്രവര്‍ത്തനം ശക്തമാക്കും
1 min read

ക്രിസ്മസ്/പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ ഉപയോഗവും വിപണനവും തടയുന്നതിനായി ജില്ലയില്‍ 2025 ജനുവരി 04 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തമാക്കും. ഡിസംബര്‍ 09 ആരംഭിച്ച എക്‌സൈസ് സ്‌പെഷ്യല്‍ ഡ്രൈവില്‍ ഇതുവരെ 452 റെയ്ഡുകളും 22 സംയുക്ത റെയ്ഡുകളും (പോലീസ്-6, കോസ്റ്റല്‍ പേലീസ്-2, ഫോറസ്റ്റ്-3, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ്-4, റവന്യൂ വകുപ്പ്-1, ഫുഡ് ആന്റ് സെഫ്റ്റി വകുപ്പ്-6) 3109 വാഹന പരിശോധനകളും നടത്തിയതായി എക്‌സൈസ് വിഭാഗം അറിയിച്ചു. എ.ഡി.എം. സി മുഹമ്മദ് റഫീഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. യോഗത്തില്‍ ഡെപ്യൂട്ടി കമ്മിഷണറുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ പി എല്‍ ഷിബു, ജനപ്രതിനിധികള്‍, മദ്യനിരോധന സംഘടനാ ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്‌പെഷ്യല്‍ ഡ്രൈവ് കാലത്ത് 105 അബ്ക്കാരി കേസുകളും 20 എന്‍.ഡി.പി.എസ് കേസുകളും 247 കോട്പ ആക്ട് പ്രകാരമുള്ള കേസുകളും കണ്ടെത്തുകയും 83 പ്രിതകളെ അറസ്റ്റ് ചെയ്യുകയും ആറ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. സ്‌പെഷ്യല്‍ ഡ്രൈവ് 2025 ജനുവരി 04 വരെ തുടരും. എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ വിവിധ മേഖലകളിലായി സെപ്റ്റംബര്‍ 05 മുതല്‍ ഇതുവരെ 2418 റെയിഡുകളും 49 സംുക്ത പരിശോധനകളും നടത്തി. ഇതിന്റെ ഭാഗമായി 477 അബ്കാരി കേസുകളും 105 എന്‍.ഡി.പി.എസ്. കേസുകളും 1510 കോട്പ നിയമപ്രകാരമുള്ള കേസുകളും കണ്ടെടുക്കുകയും ഈ കേസുകളില്‍ ഉള്‍പ്പെട്ട 402 പ്രതികളെ അറസ്റ്റുചെയ്യുകയും ചെയ്തു. ഈ കേസുകളുമായി ബന്ധപ്പെട്ട് 221 ലിറ്റര്‍ ചാരായവും, 1304.530 ലിറ്റര്‍ വിദേശമദ്യവും, 744.075 ലിറ്റര്‍ മാഹി വിദേശമദ്യവും, 12898 ലിറ്റര്‍ വാഷും, 25.350 ലിറ്റര്‍ ബിയര്‍, 15.500 ലിറ്റര്‍ അനതികൃത മദ്യവും, ഒരു കഞ്ചാവ് ചെടി, 22.417 കിലോഗ്രാം കഞ്ചാവും, 1.366 ഗ്രാം എം.ഡി.എം.എ, മെത്താഫിറ്റമിന്‍ 268.748 ഗ്രാം, ട്രമഡോള്‍-20.058 ഗ്രാം, വെള്ളി-111480 ഗ്രാം,പുകയില ഉല്‍പ്പന്നങ്ങള്‍-416.940 കിലോ, ഹാഷിഷ് ഓയില്‍ 5.176 ഗ്രാം, മൊബൈല്‍ഫോണ്‍ 6 എണ്ണം, തൊണ്ടിമണിയായി 5350/ രൂപയും, കോട്പ ഫൈന്‍ ഇനത്തില്‍ 301800/രൂപയും ഈടാക്കിയിട്ടുണ്ട്.
