ഡ്രൈ ഡേ പഴഞ്ചൻ ആശയം, അവധി ആഘോഷ ദിവസങ്ങളിലെങ്കിൽ സഹായകരമാകും’; ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി
1 min read

തിരുവനന്തപുരം: ഒന്നാം തീയതി ഡ്രൈ ഡേ എന്നത് പഴഞ്ചൻ ആശയമാണെന്ന് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി. ഒന്നാം തീയതി ഡ്രൈ ഡേ ആക്കുന്നതിൽ എന്താണ് അർത്ഥം?, ആഘോഷ ദിവസങ്ങളിൽ മദ്യ വിൽപനയ്ക്ക് അവധി നൽകുകയാണെങ്കിൽ ജീവനക്കാർക്ക് സഹായകരമാകും. ബീവറേജസുകൾക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ട്. അതിനായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു.ജീവനക്കാരുടെ കുറവ് പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുന്നതിന് തടസ്സമാകുമെന്നും ഹർഷിത അട്ടല്ലൂരി ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുകയാണെങ്കിൽ സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും സിഎംഡി ഉറപ്പുനൽകി.
