ആരോഗ്യമന്ത്രിയുടെ പ്രവർത്തനം മികച്ചത്, മറ്റ് സംസ്ഥാനങ്ങൾ പോലും മാതൃകയാക്കുന്നു; ഇ പി ജയരാജൻ

1 min read
SHARE

ആരോഗ്യമന്ത്രിയുടെ പ്രവർത്തനം മികച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിൽ നല്ല നിലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി. കോഴ ആരോപണം കേട്ടപ്പോൾ തന്നെ അത് തള്ളിയതാണ്. കേരളത്തിൽ രാപ്പകലില്ലാതെ ആരോഗ്യമേഖലയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന മന്ത്രിയാണ് വീണാ ജോർജ്.അവരുടെ പ്രവർത്തനങ്ങൾ കേരളം മാത്രമല്ല മറ്റ് സംസ്ഥാനങ്ങളും വീക്ഷിക്കുന്നു, അവർ വലിയ ആദരവും ബഹുമാനവും നൽകുന്നു. നിപ്പയെ പ്രതിരോധിക്കാൻ കേരളത്തിന് വേണ്ടി അവർ പ്രവർത്തിച്ചത് പ്രശംസനീയമാണ്. എല്ലാം കൊണ്ടും ഒരു മെച്ചപ്പെട്ട ഭരണ നിർവഹണം നടത്തുന്ന മന്ത്രിയാണ് ആരോഗ്യമന്ത്രി വീണാ ജോർജെന്നും ഇ പി ജയരാജൻ പറഞ്ഞു.മന്ത്രിയെ തേജോവധം ചെയ്യുകവഴി പിണറായി വിജയൻ സർക്കാരിനെ ലക്ഷ്യംവെച്ചുള്ള ആസൂത്രിതമായ പദ്ധതിയാണിത്. കൈക്കൂലി കഥ ആസൂത്രിതമാണ്. അതും മന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ മുൻ നിർത്തി. ഹരിദാസ് മന്ത്രിയുടെ ഓഫീസിൽ പോലും പോയിട്ടില്ല. തെളിവുകൾ എല്ലാം മുന്നിലുണ്ട്.