April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 5, 2025

എമ്പുരാന്‍റെ’ നിർമാതാവ് ഗോകുലം ഗോപാലന്‍റെ സ്ഥാപനങ്ങളിലെ ഇഡി റെയ്ഡ് പൂർത്തിയായി; പ്രതികരിക്കാതെ മ‌ടങ്ങി അന്വേഷണസംഘം

1 min read
SHARE

എമ്പുരാൻ സിനിമയുടെ നിർമാതാവ് ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളിൽ ഇഡി നടത്തിയ റെയ്ഡ് പൂർത്തിയായി. കോ‍ഴിക്കോട് അരയിടത്ത് പാലത്തുള്ള ഗോകുലം ഗ്രാൻഡ് കോർപ്പറേറ്റ് ഓഫീസിലും ചെന്നൈയിലെ ധനകാര്യ സ്ഥാപനത്തിലുമാണ് റെയ്ഡ് നടത്തിയത്. ഇഡി റെയ്ഡ്, കേന്ദ്ര സർക്കാരിൻ്റെ പകപോകലാണെന്നാണ് ഉയരുന്ന രാഷ്ട്രീയ വിമർശനം.

 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഏകദേശം 12 മണിയോടെയാണ് കോഴിക്കോട് അരയിടത്തു പാലത്തെ ഗോകുലം ഗ്രാൻഡ് ഹോട്ടലിലും, ഗോകുലം മാളിലും ഇഡി ഉദ്യോഗസ്ഥരെത്തി റെയ്ഡ് നടത്തിയത്. രണ്ടു ടീമുകളായി തിരിഞ്ഞാണ് അന്വേഷണസംഘം പരിശോധിച്ചത്. രാവിലെ ഗോകുലം ഗോപാലന്റെ ചെന്നൈ കോടമ്പാക്കത്തെ ധനകാര്യ സ്ഥാപനത്തിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഇതിൻ്റെ തുടർച്ചയായി ആണ് കോഴിക്കോടിലെ സ്ഥാപനത്തിലും പരിശോധന നടത്തിയത്. ഏകദേശം മൂന്നുമണിക്കൂറോള്ളം പരിശോധന നീണ്ടു നിന്നു. പരിശോധന ശേഷം മടങ്ങുമ്പോൾ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഒന്നും അന്വേഷണസംഘം മറുപടി പറഞ്ഞില്ല.

കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നവരെയും പ്രതിപക്ഷ നേതാക്കളെയും ഇഡി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നത് പതിവായിരിക്കുകയാണ്. ഗുജറാത്ത് കലാപത്തിൽ RSS – സംഘപരിവാർ ക്രൂരതകളെ വീണ്ടും ചർച്ചകളിൽ എത്തിച്ച എമ്പുരാൻ എന്ന സിനിമ നിർമ്മിച്ചതിൽ മുഖ്യപങ്കാളിയാണ് ഗോകുലം ഗ്രൂപ്പ്.