May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 19, 2025

മലപ്പുറത്തും തിരുവനന്തപുരത്തും അടക്കം രാജ്യത്തെ എസ്ഡിപിഐ ഓഫീസുകളിൽ ഇഡി റെയ്ഡ്

1 min read
SHARE

കേരളത്തിലെ എസ്ഡിപിഐ ഓഫീസുകളിൽ റെയ്ഡ് നടത്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. തിരുവനന്തപുരത്തെ സംസ്ഥാനകമ്മിറ്റി ഓഫീസിലും മലപ്പുറത്തും റെയ്ഡ് പുരോ​ഗമിക്കുന്നു. ഇന്ന് രാവിലെ 9.30-ഓടെയാണ് റെയ്ഡ് ആരംഭിച്ചത്. 2009-ൽ സ്ഥാപിതമായ എസ്ഡിപിഐ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ രാഷ്ട്രീയവിഭാഗമാണെന്ന്‌ നേരത്തേ ഇ ഡി ആരോപിച്ചിരുന്നു.നയപരമായും സാമ്പത്തികമായും എസ്ഡിപിഐയിൽ പിഎഫ്ഐ സ്വാധീനമുണ്ട് എന്നും ഇ ഡി കണ്ടെത്തിയിരുന്നു. എസ്ഡിപിഐയുടെ സ്ഥാനാർത്ഥി നിർണയത്തിൽപ്പോലും പിഎഫ്ഐ സ്വാധീനിച്ചുവെന്ന് ഇ ഡി കണ്ടെത്തിയതിന് പിന്നാലെയാണ് ഇഡി റെയ്ഡ് നടത്തുന്നത്. ഇന്ത്യയിൽ പത്ത് സംസ്ഥാനങ്ങളിലായി 14 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

എസ്ഡിപിഐ ദേശീയ അധ്യക്ഷൻ എം കെ ഫൈസിയെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇഡി ചൊവ്വാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനായി പിഎഫ്‌ഐ പിരിച്ച പണത്തിന്റെ വിഹിതം എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി കൈപ്പറ്റിയെന്നും ഇ ഡി കണ്ടെത്തിയിട്ടുണ്ട്. 12 തവണ നോട്ടീസ് നല്‍കിയിട്ടും എം കെ ഫൈസി ഹാജരായില്ലെന്നും ഇ ഡി പറയുന്നു. തിങ്കളാഴ്ച രാത്രി ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഇ ഡി ഫൈസിയെ കസ്റ്റഡിയിലെടുത്തത്.