സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി; പ്രതീക്ഷിക്കുന്നത് 24 കോടിയുടെ അധിക വരുമാനം

1 min read
SHARE

സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിക്കുന്നവർക്ക് വൈദ്യുതി തീരുവ 15 പൈസ കൂട്ടി. ഇതിൽ നിന്നും 24 കോടിയുടെ അധിക വരുമാനം ആണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.1963 മുതൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് യൂണിറ്റിന് 1.2 പൈസ ചുമത്തിയിരുന്നു. ഇതാണ് 15 പൈസയായി കൂട്ടിയത്.ലൈസൻസികൾ വിൽക്കുന്ന ഓരോ യൂണിറ്റിനും ഡ്യൂട്ടി നിരക്ക് 6 പൈസ എന്നത് 10 പൈസയായി വർധിപ്പിക്കും.101.41 കോടി രൂപയുടെ അധിക വരുമാനം ആണ് പ്രതീക്ഷിക്കുന്നത്. അതേസമയം നവകേരള സദസില്‍ വന്ന പദ്ധതിക്കായി 1000 കോടി അനുവദിച്ചു. 140 മണ്ഡലങ്ങളിലും പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി അറിയിച്ചു. വ്യവസായ മേഖലയ്ക്ക് 1829 കോടി അനുവദിച്ചു. കയര്‍ വ്യവസായത്തിന് 107.6 കോടിയും കയര്‍ മേഖലയ്ക്ക് 107.64 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സംസ്ഥാനത്ത് ലൈഫ് പദ്ധതിക്കായി 1132 കോടി അനുവദിച്ചു. സ്വച്ഛ് ഭാരത് മിഷനുവേണ്ടി 7.5 കോടി അനുവദിച്ചുവെന്നും ധനമന്ത്രി പറഞ്ഞു. ലൈഫ് പദ്ധതിയിൽ അടുത്ത രണ്ടു വർഷത്തേക്ക് 10000 കോടിയുടെ നിർമ്മാണ പ്രവർത്തനം. ഭവന നിർമാണ മേഖലക്ക് 57.62 കോടി അനുവദിച്ചു. ലക്ഷം വീട് പദ്ധതിക്ക് 10 കോടിയും അന്താരാഷ്ട്രവാണിജ്യ സമുച്ചയം 2152 കോടിയും അനുവദിച്ചു.