കൊല്ലത്ത് കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
1 min read

കൊല്ലം ആര്യങ്കാവ് പാണ്ഡ്യൻ പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. പരിക്കേറ്റ ആര്യങ്കാവ് സ്വദേശി റോബിനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫോറസ്റ്റ് വാച്ചറായ റോബിനെ ഇന്ന് രാവിലെ പാണ്ഡ്യൻ പാറയിൽ ജോലിക്കിടെ കാട്ടാന കുത്തുകയായിരുന്നു. കൊമ്പുകൾക്ക് ഇടയിൽപ്പെട്ട റോബിൻ തലനാരിഴക്ക് രക്ഷപ്പെട്ടു.
