July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 5, 2025

ഇ എം എസ് ആധുനിക കേരളത്തിന്റെ ശില്‍പി’; മാർക്സിസ്റ്റ് ആചാര്യനെ സ്മരിച്ച് മന്ത്രി എം ബി രാജേഷ്

1 min read
SHARE

ഇ എം എസ് ദിനത്തിൽ സഖാവിനെ സ്മരിച്ച് മന്ത്രി എം ബി രാജേഷ്. ഇ എം എസ് ആധുനിക കേരളത്തിന്റെ ശില്‍പിയാണെന്ന് മന്ത്രി കുറിച്ചു.ഇഎംഎസിന്റെ വ്യക്തിത്വം ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രസ്ഥാനത്തിനും വലിയ മുതൽ കൂട്ടായി മാറിയിട്ടുണ്ട്. വ്യക്തി എന്ന നിലയിലും നേതാവ് എന്ന നിലയിലും പ്രസ്ഥാനത്തേയും സ്വയം നവീകരിക്കാനും പുതുക്കാനും നേതൃത്വം കൊടുത്തു.
ആ നവീകരണം കൊണ്ടാണ് ഇഎംഎസിന്റെ തന്നെ കാലത്ത് കെട്ടിപ്പടുത്ത, ലോകം മുഴുവനുമുള്ള പണ്ഡിതർ പ്രശംസിച്ച കേരള മാതൃകയുടെ പരിമിതികളെ അദ്ദേഹം മനസ്സിലാക്കി എന്നും മന്ത്രി ഓർമദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

സ്വയം വിമർശനവും സ്വയം നവീകരണവും എന്ന മാർക്സിസ്റ്റ് രീതി പൂർണമായും ഉൾക്കൊണ്ട നേതാവായിരുന്നു ഇ എം എസ്. ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയാൻ ഇ എം എസിന് ദുരഭിമാനമുണ്ടായിരുന്നില്ല. പലരും അതിനെ പരിഹസിച്ചിട്ടുണ്ട്. യഥാർഥത്തിൽ തെറ്റു പറ്റാത്തവരായി ഒന്നും ചെയ്യാത്തവരും മൃതശരീരങ്ങളും മാത്രമേയുള്ളൂവെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. പ്രവർത്തനങ്ങൾക്കിടയിൽ സംഭവിക്കുന്ന തെറ്റുകൾ തിരുത്തിയും സ്വയം നവീകരിച്ചുമാണ് ഇ എം എസ് മുന്നോട്ടു പോയത്. ഇ എം എസ് പ്രസ്ഥാനത്തിൽ നിന്ന് ഒരു കാലത്തും വേറിട്ടു നിന്നിട്ടില്ല. വ്യക്തിയെന്ന നിലയിലും നേതാവെന്ന നിലയിലും സ്വയം നവീകരിക്കാൻ അദ്ദേഹം സന്നദ്ധനായി.

ഇഎംഎസിന്റെ വ്യക്തിത്വം ചരിത്രത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. പ്രസ്ഥാനത്തിനും വലിയ മുതൽ കൂട്ടായി മാറിയിട്ടുണ്ട്. വ്യക്തി എന്ന നിലയിലും നേതാവ് എന്ന നിലയിലും പ്രസ്ഥാനത്തേയും സ്വയം നവീകരിക്കാനും പുതുക്കാനും നേതൃത്വം കൊടുത്തു.
ആ നവീകരണം കൊണ്ടാണ് ഇഎംഎസിന്റെ തന്നെ കാലത്ത് കെട്ടിപ്പടുത്ത, ലോകം മുഴുവനുമുള്ള പണ്ഡിതർ പ്രശംസിച്ച കേരള മാതൃകയുടെ പരിമിതികളെ അദ്ദേഹം മനസ്സിലാക്കി.

1957ല്‍ ഇ എം എസ് അസ്തിവാരമിട്ടതാണല്ലോ കേരള മാതൃക. കാലം മുന്നോട്ടുപോയപ്പോള്‍ കേരള മാതൃകക്കുണ്ടായ പരിമിതി തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഇ എം എസ തന്നെ ചൂണ്ടിക്കാണിക്കുകയാണ്. അതിനെ പുതുക്കണമെന്ന് ഇ എം എസ് പറഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടനയെ പുതുക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. ആ ആലോചനകളാണ് ജനകീയാസൂത്രണത്തിലേക്ക് എത്തിച്ചത്. ഉൽപ്പാദന മേഖലയിലെ മുരടിപ്പ് തുടർന്നാൽ കേരളം കൈവരിച്ച നേട്ടങ്ങൾ നിലനിർത്താൻ കഴിയില്ല. ഇ എം എസ് നിര്‍ദേശിച്ച പാതയിലൂടെയാണ് കേരളത്തിലെ സിപിഐഎമ്മും സിപിഐഎം നേതൃത്വം നല്‍കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റും മുന്നോട്ട് പോകുന്നത്. അന്ന് ഭൂപരിഷ്കരണം ആണെങ്കിൽ ഇന്ന് വിജ്ഞാന സമൂഹമായി കേരളത്തെ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ തുടരുന്നത്. ആധുനിക കേരളത്തിന്റെ ശില്‍പിയായ ആ വിപ്ലവകാരിയെ ആദരപൂര്‍വ്വം ഓര്‍ക്കുന്നു.