July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 1, 2025

ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു

1 min read
SHARE

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ലഷ്കർ ഇ ത്വയ്ബ കമാൻഡറെ ഏറ്റമുട്ടലിലൂടെ വധിച്ച് സുരക്ഷാ സേന. അൽതാഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്. പെഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാൻ ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേരും.ഇതിനിടെ പഹൽഗാം ഭീകരാക്രമണ ആസൂത്രണത്തിൽ ഹമാസും ഉണ്ടെന്ന് വിവരവും പുറത്തുവരുന്നു. ആക്രമണത്തിന് മുൻപ് ഹമാസ് പാക്അധിനിവേശ കശ്മീരിൽ രണ്ട് മാസം മുൻപ് യോഗം ചേർന്നതായാണ് സൂചന. പഹൽഗാം കൂട്ടക്കൊലയ്ക്ക് പിന്നാലെ പാകിസ്താനെതിരെ കൂടുതൽ നടപടികളിലേക്ക് കടക്കുകയാണ് ഇന്ത്യ. പാകിസ്താനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കിയേക്കും.