May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

മെത്തഫിറ്റാമിൻ കാറിൽ കടത്തികൊണ്ടുപോകാൻ ശ്രമിച്ച മൂന്ന് പ്രതികളെ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടറും പാർട്ടിയും കൂട്ടപ്പുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും ചേർന്ന് പിടികൂടി.*

1 min read
SHARE

എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ്‌ ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു. സി യും പാർട്ടിയും കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റ് പാർട്ടിയും ചേർന്ന് കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ വച്ച് KL 18 AE 1231 ടയോട്ട ഗ്ലാൻസാ കാറിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 20.829 ഗ്രാം മേത്തഫെറ്റാമിനുമായി കോഴിക്കോട് ജില്ലയിൽ വടകര താലൂക്കിൽ കല്ലാമല ദേശം നൂർ മഹൽ വീട്ടിൽ ഷാനിദ് മകൻ മുഹമ്മദ്‌ ഷാനിസ് ഫർവാൻ (23/24വയസ്സ് ),വടകര താലൂക്കിൽ അഴിയൂർ അംശം കുഞ്ഞിപ്പള്ളി ഷമീഘർ വീട്ടിൽ അബ്ദുൽ ലത്തീഫ് മകൻ മുഹമ്മദ്‌ ഷാനിദ് എസ് (23/24വയസ്സ് ),വടകര താലൂക്കിൽ അഴിയൂർ അംശം കൊലരാട് തിരുവത്ത് സുഷിന നിലയം സഹദേവൻ മകൻ സുനീഷ് കുമാർ കെ കെ (43/24വയസ്സ് ) എന്നിവരെ ഒന്നും രണ്ടും മുന്നും പ്രതികളാക്കി അറസ്റ്റ് ചെയ്തു ഒരു NDPS കേസ്സെടുത്തു.

കേസ് കണ്ടെടുത്ത പാർട്ടിയിൽ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഷാബു സി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷിബു കെ. സി, P O ഷാജിമോൻ കെ വി ,ceo മാരായ റിനീഷ് ഓർക്കട്ടെരി, ശരത് പി ടി WCEO രതിക.എ.വി , AEI(G) ഡ്രൈവർ അജിത്ത് സി എന്നിവരും കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് കോമത്ത് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് റാഫി കെ വി, പ്രിവേന്റീവ് ഓഫീസർ സി.എം. ജയിംസ്, പി ഒ ഗ്രെഡ് ബിജേഷ് .എം ceo സുബിൻ wceo മുനീറ എന്നിവരും ഉണ്ടായിരുന്നു