September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് തന്നെ വേണം’; ഹൈക്കോടതിയെ സമീപിച്ച് തൃപ്പൂണിത്തുറ NDA സ്ഥാനാർഥി.

SHARE

തൃപ്പൂണിത്തുറയിലെ NDA സ്ഥാനാർഥി അഞ്ജലി നായർ ഹൈകോടതിയിൽ. വോട്ടിംഗ് മെഷിനിൽ അഞ്ജലി നായർ എന്ന പേര് വേണമെന്ന് ആവശ്യം. പത്രികയിൽ നൽക്കിയിട്ടുള്ള പേര് അഞ്ജലി പി വി എന്നാണ്. അഞ്ജലി പി വി എന്നപേര് വന്നാൽ വോട്ടർമാർക്കിടയിൽ ആശയ കുഴപ്പമുണ്ടാകുമെന്ന് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കി.

ബിജെപി നമുക്ക് അറിയാവുന്ന ഒരു പാർട്ടിയാണ്, വളരെ ഇഷ്ടമുള്ള പാര്‍ട്ടിയുമാണ്. എന്‍ഡിഎ മുന്നണിയുടെ വികസനങ്ങളെ കുറിച്ചും അറിയാം. അത്തരം വികസനങ്ങൾ ഇവിടെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്ന് അഞ്ജലി നായർ നേരത്തെ വ്യക്തമാക്കിയിരുന്നു. എത്രത്തോളം വികസന പദ്ധതികൾ തൃപ്പൂണിത്തുറയ്ക്ക് എത്തിക്കാൻ സാധിക്കുമോ അതെല്ലാം കൊണ്ടുവരാന്‍ ഞാൻ ആഗ്രഹിക്കുന്നുണ്ട്. വളരെ ആത്മവിശ്വാസത്തോടുകൂടിയിട്ടാണ് ബിജെപി കുടുംബത്തിൽ ഇപ്പോൾ നിൽക്കുന്നത്.

എനിക്കാണ് വിജയം എന്നുണ്ടെങ്കിൽ 100% ഞാൻ ജനങ്ങളോടൊപ്പം ഉണ്ടാകും. തൃപ്പൂണിത്തുറയ്ക്ക് വേണ്ട കാര്യങ്ങളെ കുറിച്ച് പഠിച്ച് മനസ്സിലാക്കി പാർട്ടിയോട് സംസാരിച്ച് എന്താണോ അതിന് വരുന്ന ഒരു ബഡ്ജറ്റ് അത് എവിടെയാണോ സമീപിക്കേണ്ടത്, മോദിജിയുടെ വികസന പദ്ധതിയിൽ നിന്നാണെങ്കിൽ പോലും തൃപ്പൂണിത്തുറയിലേക്ക് അത് എത്തിക്കുക എന്നതായിരിക്കും ചെയ്യുന്നത്.എന്ത് വിധി തന്നെ ആയാലും സന്തോഷത്തോടുകൂടി സ്വീകരിക്കും, കാരണം സ്ഥാനാർത്ഥിയായി സാബു സാർ എന്‍റേ പേര് പറഞ്ഞപ്പോള്‍ തന്നെ ഞാൻ വിജയം കൈവരിച്ച ഒരാളാണ്. ഞാന്‍ മത്സരത്തിൽ എത്രത്തോളം കഠിനാധ്വാനം ചെയ്യുന്നോ അതിന്‍റെ ഫലമായിരിക്കും ഭഗവാൻ എനിക്ക് തരുക, ജനങ്ങൾ എനിക്ക് തരുക, അത് എന്ത് തന്നെ ആണെങ്കിലും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണെന്നും അഞ്ജലി വ്യക്തമാക്കി.