April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 1, 2026

ബിജെപിയിൽ ജാതി വിവേചനം നേരിട്ടു; രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ്: സ്ഥാനാർത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു.

SHARE

ബിജെപിയില്‍ ജാതി വിവേചനം നേരിട്ടെന്നും പ്രചാരണത്തില്‍പ്പോലും ഉള്‍പ്പെടുത്താതെ പാര്‍ട്ടി അവഗണിച്ചെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആലത്തൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന ഡോ. ടി എന്‍ സരസു. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരിഗണിക്കാത്തതില്‍ പരാതിയില്ല. എന്നാല്‍ ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും പ്രചാരണത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യം അറിയിച്ചിട്ടും വേണ്ടെന്നാണ് പറഞ്ഞത്. പാര്‍ട്ടിക്കുള്ളിലെ ദളിത് വിഭാഗക്കാരോടുള്ള അവഗണനയാണ് വേദനിപ്പിക്കുന്നതെന്നും ഡോ. സരസു പറഞ്ഞു.വോട്ടിന് വേണ്ടി താഴ്ന്ന ജാതിക്കാരെയാണ് ആവശ്യമെന്നും രാജീവ് ചന്ദ്രശേഖറിന് ബിസിനസ്സ് മൈന്‍ഡ് ആണെന്നും ടി എന്‍ സരസു പറഞ്ഞു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ ലോക്‌സഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ടി എന്‍ സരസു. 2019ല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന ടി വി ബാബു നേടിയതിനേക്കാള്‍ ഒരു ലക്ഷത്തോളം ടി എന്‍ സരസു അധികം നേടിയിരുന്നു.