January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 18, 2026

വിഷം കഴിച്ചെന്ന് സഹോദരനോട് വിളിച്ചുപറഞ്ഞു; അട്ടപ്പാടിയില്‍ വീണ്ടും കര്‍ഷകന്‍ ജീവനൊടുക്കി.

SHARE

അട്ടപ്പാടിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു.അതേസമയം തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. കാലിലെ അസുഖത്തിനുള്ള ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതും ബാങ്കിലെ ലോണ്‍ ജപ്തി നടപടിയായതിനാല്‍ ഭൂമി വില്‍ക്കാന്‍ ശ്രമിച്ചെങ്കിലും തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ വില്‍ക്കാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ഗോപാലകൃഷ്ണന്‍ മനോവിഷമത്തിലായിരുന്നുവെന്നും കുടുംബം ആരോപിച്ചു.മൂപ്പില്‍ നായര്‍ കുടുംബത്തില്‍ നിന്നാണ് ഗോപാലകൃഷ്ണന്റെ കുടുംബം ഭൂമി വാങ്ങിയത്. അനധികൃത വില്‍പ്പനയെന്ന് കാട്ടി പരാതികള്‍ ഉയര്‍ന്നതോടെ, മൂപ്പില്‍ നായരുടെ കുടുംബം വില്‍പ്പന നടത്തിയ ഭൂമികളിലെ റവന്യൂ നടപടികള്‍ ജില്ലാ കളക്ടര്‍ തടഞ്ഞിരുന്നു. ഇതോടെയായിരുന്നു ഗോപാലകൃഷ്ണന്‍ തണ്ടപ്പേര് ലഭിക്കാതായത്.