ഫെബ്രുവരി 10 ടി നസിറുദ്ദീൻ ദിനം
1 min read

മൺമറഞ്ഞാലും ജ്വലിക്കുന്നഓർമ്മകളുമായി കേരളത്തിലെഓരോ വ്യാപാരിയുടെയും
സംഘടനാ *സ്നേഹികളുടെയും *ഭരണാധികാരികളുടെയുംമനസ്സിൽ ഇന്നും മായാതെ
മങ്ങാതെ നിറഞ്ഞു നിൽക്കുന്നു.ടി. നസ്റുദീൻ,കേവലം ഒരു പേരല്ല,വ്യക്തിയല്ല വ്യാപാരിയല്ല
കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ സംഘടനാ ബോധങ്ങളിൽ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച വ്യക്തി,കേരളത്തിലെ വ്യാപാരി സമൂഹത്തിന്റെ കരുത്ത് മുഴുവൻ തുറന്നു കാട്ടിയ വ്യക്തി,
ഉദ്യോഗസ്ഥ മേധാവിത്വത്തെ ഭയപ്പെടാതെ വ്യാപാരം നടത്താൻ കേരളത്തിലെ വ്യാപാരികളെ പ്രാപ്തരാക്കിയ വ്യക്തി,വ്യാപാരികളുടെ അവകാശങ്ങൾ ആരുടെയും ഔദാര്യമല്ല എന്ന് വ്യാപാരികൾക്ക് പാഠം ഓതി പഠിപ്പിച്ച വ്യക്തി,
വ്യാപാരികളെ ദ്രോഹിക്കാൻ തുനിഞ്ഞാൽ അവർ തീ പന്തമാകുമെന്ന് ഭരണകർത്താക്കളെ ബോധ്യപ്പെടുത്തിയ വ്യക്തി.ഡിപ്ലോമസിയും, സംഘടനാ ശക്തിയും തത്തുല്യം പ്രയോഗിച്ച് വ്യാപാരികളെ സംഘടിത ശക്തിയാക്കി മാറ്റിയ വ്യക്തി.സമാനതകൾ ഇല്ലാത്ത
പ്രിയ നേതാവിന്റെജ്വലിക്കുന്ന ഓർമ്മകൾക്ക് മുമ്പിൽ….
