September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 4, 2026

കുറ്റകൃത്യങ്ങൾക്ക് കാരണം സിനിമയല്ല’, സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന

SHARE

സർക്കാരിനെ കുറ്റപ്പെടുത്തി നിർമ്മാതാക്കളുടെ സംഘടന. സമൂഹത്തിലെ ലഹരി ഉപയോഗത്തിന് കാരണം സിനിമയല്ലെന്ന് നിർമ്മാതാക്കളുടെ സംഘടന പ്രസ്‌താവനയിൽ അറിയിച്ചു. സിനിമയേക്കാൾ വയലൻസ് കൂടിയ പരിപാടികൾ യൂട്യുബിലും ഒടിടിയിലും ഉണ്ട്.

2023 ൽ ഏപ്രിൽ മാസത്തിൽ നടന്ന യോഗത്തിൽ സർക്കാരിനോട് പരസ്യമായാണ് അന്വേഷണം ആവശ്യപ്പെട്ടത്. നിർഭാഗ്യവശാൽ നാളിതുവരെ സർക്കാരിന്റെ ഭാഗത്ത് നിന്നും മാതൃകാപരമായ ഒരുനടപടിയും കൈക്കൊണ്ടിട്ടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

ലഹരി പദാർത്ഥങ്ങളുടെ വ്യാപനത്തിനും അതുവഴിയുണ്ടാകുന്ന ഹിംസകരമായ പ്രവർത്തികൾക്കും പൂർണ്ണ അറുതി വരുത്താൻ നമ്മുടെ സമൂഹം ഒറ്റക്കെട്ടായി പ്രവർത്തിക്കണം. അതിനുള്ള പിന്തുണ അസോസിയേഷന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും നിർമ്മാതാക്കളുടെ സംഘടന അറിയിച്ചു.

You may have missed