July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 3, 2025

ധർമ്മശാല – പറശ്ശിനിക്കടവ് റോഡിൽ ഹോട്ടലിൽ തീപിടുത്തം.

1 min read
SHARE

ഗ്യാസ് സിലിണ്ടറില്‍ നിന്ന്  വാതകം ചോർന്നാണ് തീപിടുത്തം ഉണ്ടായത്.
തലനാരിഴയ്ക്കാണ് വലിയൊരു അപകടം ഒഴിവായത്.ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം.ഗ്യാസ് സിലിണ്ടറില്‍ നിന്ന്  വാതകം ചോർന്ന് തീപിടിക്കുകയായിരുന്നു.ഹോട്ടലിന്റെ മുൻഭാഗം പൂർണ്ണമായും കത്തിയമർന്നു.മുൻ ഭാഗത്തെ കൗണ്ടറിലെ ഭക്ഷണ സാധനങ്ങളും ഫർണിച്ചറും മറ്റും തീപിടുത്തത്തിൽ നശിച്ചു.ഹോട്ടലിലെ ജീവനക്കാരും നാട്ടുകാരും തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനാഗംങ്ങളും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.അഞ്ച്  ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.