March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 30, 2026

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക് കാർ ഇടിച്ച് അഞ്ച് പേർക്ക് പരുക്കു പറ്റി.

SHARE

 

തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രോത്സവം കാണാനെത്തി തിരിച്ചു പോകുന്നവർക്കിടയിലേക്ക്
നിയന്ത്രണം വിട്ട കാർ ഇടിച്ച് അഞ്ച് പേർക്ക് പരുക്കു പറ്റി.സാരമായി പരുക്കേറ്റ രണ്ട് പേരെ കണ്ണൂർ മീംസ് ആശുപത്രിയിലുംമറ്റുള്ളവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയായിരുന്നു അപകടം നടന്നത്.തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവത്തിൻ്റെ ഭാഗമായി തിടമ്പ് എഴുന്നള്ളത്ത്കണ്ട് തിരിച്ചു പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്.തളിപ്പറമ്പ് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം വിട്ട് വഴിയാത്രക്കാരെ ഇടിച്ച്
ഡ്രീം പാലസിനു സമീപത്തെ അരയാൽത്തറയുടെ മതിലിലും ഇടിച്ച്
കാറിൻ്റെ ബോണറ്റിൽ വീണ ആളെ ഉൾപ്പെടെ മുന്നോട്ട് നീങ്ങി ഡ്രീം പാലസ് ഓഡിറ്റോറിയത്തിൻ്റെ മതിലിലുംഇടിച്ചു നിൽക്കുകയായിരുന്നു.കാറിനും മതിലിനും ഇടയിൽപ്പെട്ടാണ് രണ്ട് പേർക്ക് സാരമായി പരുക്കേറ്റത്.കാലിന് സാരമായി പരുക്കേറ്റ രണ്ട് പേരെ കണ്ണൂർ മിംസ് ആശുപത്രിയിലും മറ്റുള്ളവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു .

പെരുംപ്പട്ടയിലെ ബാബു (42),കുറുമാത്തൂർ ചൊറുക്കള ചാണ്ടിക്കേരിയിലെ യശോദ (66),
കരിമ്പം സ്വദേശികെ പി മഹിജ (44) എന്നിവരാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിലുള്ളത് .

കരിമ്പത്തെ ഷിബ (44) യെയും മറ്റൊരാളെയും കണ്ണൂർ മിംമസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു .

കെ എൽ 59 ആർ 3605 കാറാണ് അപകടത്തിൽപ്പെട്ടത്