അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍; സംഭവം പാലക്കാട് കല്ലടിക്കോട്
1 min read

പാലക്കാട് കല്ലടിക്കോട് അബദ്ധത്തില്‍ ആസിഡ് കുടിച്ച അഞ്ച് വയസുകാരന്‍ ഗുരുതരാവസ്ഥയില്‍. കല്ലടിക്കോട് ചൂരക്കോട് സ്വദേശി ജംഷാദിന്റെ മകന്‍ ഫൈസാനാണ് ആസിഡ് കുടിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം നടന്നത്.
വീട്ടില്‍ അരിമ്പാറ ചികിത്സയ്ക്കായി കുപ്പിയില്‍ സൂക്ഷിച്ച ആസിഡാണ് ഫൈസാന്‍ അബദ്ധത്തില്‍ എടുത്തു കുടിച്ചത്. കുട്ടി നിലവിളിക്കുന്നത് കേട്ട് വീട്ടുകാര്‍ എത്തിയതോടെയാണ് ആസിഡ് കുടിച്ച വിവരം അറിഞ്ഞത്. ഉടന്‍ തന്നെ കല്ലടിക്കോട്ടെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.പിന്നീട് പാലക്കാട്ടെ പാലന ആശുപത്രിയില്‍ എത്തിയാണ് പ്രാഥമിക ചികിത്സ നല്‍കിയത്. വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലേക്ക് മാറ്റി. ഫൈസാന് ചുണ്ടിലും വായിലും പൊള്ളല്‍ ഏറ്റിട്ടുണ്ട്.
