ലഹരിക്കെതിരെ തളിപ്പറമ്പ് , ആന്തൂർ പ്രദേശങ്ങളിൽ മിന്നൽ പരിശോധനകൾ നടത്തി.
1 min read

ലഹരിക്കെതിരെ നടക്കുന്ന ശക്തമായ നടപടികളുടെ ഭാഗമായി തളിപ്പറമ്പ് , ആന്തൂർ പ്രദേശങ്ങളിൽ പോലീസും എക്സൈസും സംയുക്തമായി മിന്നൽ പരിശോധനകൾ നടത്തി.
സംസ്ഥാന വ്യാപകമായി പോലീസിൻ്റെ ‘ഡീ ഹണ്ട് ‘ , എക്സൈസിൻ്റെ ‘ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ് ‘ ഭാഗമായാണ് രണ്ടു ദിവസങ്ങളിലായി തളിപ്പറമ്പിലും ആന്തൂരിലും പരിശോധനകൾ നടന്നത്.
ലഹരി മരുന്നിന്റെ വിൽപ്പനയും ഉപയോഗവും തടയുന്നതിനായി സംസ്ഥാനത്ത് എക്സൈസ്, പോലീസ് വകുപ്പുകൾ സംയുക്തമായി നടത്തിവരുന്ന ഓപ്പറേഷനുകളുടെ ഭാഗമായാണ് തളിപ്പറമ്പ്, ആന്തൂർ നഗരസഭ പരിധികളിൽ സംയുക്ത മിന്നൽ പരിശോധനകൾ നടത്തിയത്.
തളിപ്പറമ്പ് , ആന്തൂർ നഗരസഭ പരിധികളിൽ പ്രവർത്തിക്കുന്ന ലോഡ്ജുകളും, നിരത്തിലോടുന്ന വാഹനങ്ങളും, കൊറിയർ ഓഫിസുകളും, ഓൺലൈൻ വിതരണ സ്ഥാപനങ്ങളുമാണ് പരിശോധിച്ചത്. എക്സൈസിന്റെ ഓപ്പറേഷൻ ക്ലീൻ സ്റ്റേറ്റ്, പോലീസിൻ്റെ ഡീ ഹണ്ട് എന്നീ ഓപ്പറേഷനുകളുടെ ഭാഗമായി നടന്ന സംയുക്ത മിന്നൽ പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറിൻ്റെ നേതൃത്വത്തിൽ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എബി തോമസ്, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ അഷറഫ് മലപ്പട്ടം,
കെ കെ രാജേന്ദ്രൻ എന്നിവരുൾപ്പെട്ട എക്സെസ് സംഘവുംതളിപ്പറമ്പ പോലിസ് എസ് ഐ മാരായ കെ ടി മനോജ്കുമാർ, പ്രകാശ്, രാജേഷ്, എ എസ് ഐ : ലത എന്നിവരുൾപ്പെട്ട പൊലിസ് സംഘവുമാണ് പരിശോധന നടത്തിയത്.
