കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർ ആശുപത്രിയിൽ

1 min read
SHARE

 

കോട്ടയത്ത് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. കാഞ്ഞിരപ്പള്ളിയിലാണ് സംഭവം. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ആരോഗ്യപ്രശ്നങ്ങൾ കണ്ടത്.

റെസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ച 16 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെ തുടർന്ന് ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി കട അടച്ചുപൂട്ടി.