ഇരിക്കൂറിന്റെ വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട്, പാലക്കയം തട്ടിൽ നിന്നും പുലിക്കുരുമ്പയിലേക്കുള്ള പാരാഗ്ലൈഡിംഗ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായിരിക്കുന്നു

ഇരിക്കൂറിന്റെ വിനോദസഞ്ചാര രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിക്കൊണ്ട്,ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമായ
പാലക്കയം തട്ടിൽ നിന്നും പുലിക്കുരുമ്പയിലേക്കുള്ള പാരാഗ്ലൈഡിംഗ് പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയായിരിക്കുന്നു.ഹിമാചൽ പ്രദേശ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ടൂറിസം സംരഭകരാണ് പരീക്ഷണപ്പറക്കലിന് നേതൃത്വം നൽകിയത് .
ഇരിക്കൂറിലെ മറ്റൊരു വിനോദസഞ്ചാര കേന്ദ്രമായ പൈതൽ മലയിൽ നിന്നും പാരാഗ്ലൈഡിംഗ് സാധ്യതകൾ പരിശോധിക്കാൻ പരീക്ഷണപ്പറക്കൽ നടത്തുന്നതായിരിക്കും. കൂടുതൽ അനുയോജ്യമായ സ്ഥലങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പാരാ ഗ്ലൈഡിങ്ങിന്റെ സാധ്യതകൾ പരിശോധിക്കുകയും .ഇരിക്കൂറിനെ ഒരു ടൂറിസം ഹബ്ബാക്കി മാറ്റുകയും ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .
“ഇരിക്കൂർ ടൂറിസം ഇൻവെസ്റ്റേഴ്സ് മീറ്റിൽ വിഭാവനം ചെയ്ത പദ്ധതികളിലൊന്നാണ് പാരാഗ്ലൈഡിങ് ടൂറിസം പദ്ധതി. ഇത് വളരെ വേഗത്തിൽ യാഥാർത്ഥ്യത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഹിമാചൽ പ്രദേശിൽ നിന്നുള്ള പരിചയസമ്പന്നരായ സംരംഭകരെ ഇതിനായി എത്തിക്കുവാൻ സാധിച്ചതിൽ സന്തോഷമുണ്ട്
നടുവിൽ പഞ്ചായത്ത് പ്രസിഡന്റ് ബേബി ഓടമ്പള്ളി, ഫാ.തോമസ് പയ്യമ്പള്ളി തുടങ്ങിയവർ സന്നിഹിതരായിരുന്നു .

