സപ്ലൈകോയിൽ മാർക്കറ്റ് വിലയേക്കാൾ 35 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകും: മന്ത്രി ജി ആർ അനിൽ
1 min read

സപ്ലൈകോയിൽ മാർക്കറ്റ് വിലയേക്കാൾ 35 ശതമാനം വിലക്കുറവിൽ സാധനങ്ങൾ നൽകുമെന്ന് മന്ത്രി ജി ആർ അനിൽ. ഒരു സ്ഥാപനത്തിൽ നിന്ന് ഒരുൽപ്പന്നവും ലഭിക്കാത്തതാണോ സ്ഥാപനം മെച്ചപ്പെട്ട് ജനങ്ങൾക്ക് സാധനങ്ങൾ ലഭ്യമാക്കുന്നതാണോ നല്ലത് എന്നും മന്ത്രി ചോദിച്ചു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.2016 മുതൽ അഞ്ചു വർഷം വില വർദ്ധിപ്പിക്കില്ല എന്നാണ് പറഞ്ഞിരുന്നതെന്നും അത് വർദ്ധിപ്പിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു. വിപണി വിലയിലെ വ്യത്യാസം അനുസരിച്ച് നിരക്കിൽ മാറ്റം വരും. മൂന്നു മാസത്തിലൊരിക്കൽ അവലോകനം ചെയ്യുന്നതിലൂടെ സപ്ലൈകോയുടെ നഷ്ടം പരമാവധി കുറയ്ക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു
2016 ലാണ് മാർക്കറ്റ് വിലയെക്കാൾ 26 % കുറവിൽ സപ്ലൈകോ സബ്സിഡി സാധനങ്ങൾ നൽകാൻ തീരുമാനിച്ചത്. അത് ഇത്രയും നാൾ തുടർന്നുവെന്നും ഇത് സപ്ലൈകോയെ വല്ലാത്ത പ്രതിസന്ധിയിലാഴ്ത്തിയെന്നും മന്ത്രി പറഞ്ഞു. ഇതേ തുടർന്നാണ് ഒരു സമിതിയെ വർധനവ് പരിശോധിക്കാൻ നിയോഗിച്ചത്
