ഗ്യാസ് ചോർന്ന് അപകടം, ബോബി ചെമ്മണ്ണൂരിന്‍റെ ആയിരം ഏക്കറിൽ തീപിടുത്തം; വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു

1 min read
SHARE

 

വയനാട്: ബോബി ചെമ്മണ്ണൂരിൻ്റെ ഉടമസ്ഥതയിലുള്ള ആയിരം ഏക്കറിൽ തീപ്പിടിത്തം. തേയില ഫാക്ടറിക്ക് പിറകിലുള്ള കള്ള് ഷാപ്പിലാണ് ഉച്ചയോടെ തീ പിടിച്ചത്. ഗ്യാസ് ചോ‍‍ര്‍ന്നാണ് തീപ്പിടിത്തം എന്നാണ് പ്രാഥമിക വിവരം. ആളുകളെ പെട്ടെന്ന് ഒഴിപ്പിച്ചു. ആ‍ര്‍ക്കും പരിക്കില്ല.

ഓല മേഞ്ഞ മേൽക്കൂരകൾ പൂ‍ര്‍ണമായി കത്തി നശിച്ചു. കൽപ്പറ്റയിൽ നിന്ന് ഫയ‍ര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവം നടക്കുമ്പോൾ വിനോദ സഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. പെട്ടെന്ന് എല്ലാവരേയും സുരക്ഷിതരായി മാറ്റിയതിനാൽ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടായില്ല.