January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 7, 2026

വിലങ്ങാട് ദുരന്തത്തിൽ മൊറട്ടോറിയം പ്രഖ്യാപിച്ച് സർക്കാർ

SHARE

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രകൃതി ദുരന്തബാധിതമായ വില്ലേജുകളിലെ വായ്പ്പകളിന്മേലും വിവിധ സർക്കാർ കുടിശ്ശികകളിന്‍മേലും ഉള്ള എല്ലാ റവന്യൂ റിക്കവറി നടപടികള്‍ക്കും കേരള റവന്യൂ റിക്കവറി ആക്റ്റ്, 1968, സെക്ഷന്‍ 83B പ്രകാരം മൊറട്ടോറിയം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. വിലങ്ങാട്,നരിപ്പറ്റ, തൂണേരി, വളയം,ചെക്കിയാട്,തിനൂർ, എടച്ചേരി,വാണിമേൽ, നാദാപുരം എന്നീ വില്ലേജുകളിലെ റവന്യൂ റിക്കവറി കൂടിശ്ശികകൾക്കാണ് മൊറട്ടോറിയം ബാധകമാവുക.വലിയ നാശനഷ്ടമാണ് വിലങ്ങാട് ഉരുള്‍പൊട്ടലില്‍ ഉണ്ടായത്. ഒരാള്‍ക്ക് ജീവന് നഷ്ടമാവുകയും ചെയ്തു. 14 വീടുകള് പൂര്ണമായും ഉരുൾപൊട്ടലിൽ ഒഴുകിപ്പോയി. 112 വീടുകള് വാസയോഗ്യമല്ലാതായി.നാല് കടകളും പൂർണമായും ഉരുൾപൊട്ടലിൽ നശിച്ചു. ഉരുട്ടി പാലത്തിന്റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള് ഉള്പ്പെടെ തകര്ന്നതില് 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്.