150 കിലോ മീറ്റർ റെയിൽവെ ട്രാക്കിൽ അരിച്ച് പെറുക്കിയിട്ടും കിട്ടിയില്ല, തോക്കും തിരയും എവിടെ ?
1 min read

തിരുവനന്തപുരം : മധ്യപ്രദേശ്-രാജസ്ഥാൻ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ കേരള പൊലീസ് സംഘത്തിൽ നിന്നും തോക്കും തിരയും നഷ്ടമായ സംഭവം ക്രൈം ബ്രാഞ്ച് അന്വേഷിച്ചേക്കും. ജബൽപ്പൂർ പരിസരത്ത് 150 കിലോ മീറ്ററോളം റെയിൽവെ ട്രാക്കിൽ പരിശോധിച്ചിട്ടും പൊലീസ് സംഘത്തിന് തോക്കും തിരയും കണ്ടെത്താനായില്ല. നിരവധി ദുരൂഹതകൾ നിലനിൽക്കെ പൊലീസ് സംഘം നാളെ കേരളത്തിലേക്ക് തിരിക്കും.
