July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 4, 2025

പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും; പരാതി നല്‍കി നൂറിലധികം വനിതകള്‍

1 min read
SHARE

കൊച്ചി: പകുതി വില തട്ടിപ്പ് സംസ്ഥാന അതിര്‍ത്തിയിലും. പകുതി വിലക്ക് സ്‌കൂട്ടര്‍ ലഭിക്കുന്ന പ്രതീക്ഷയില്‍ പണം നല്‍കി ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തില്‍ ഇരകളായത് നൂറിലധികം വനിതകള്‍. 108 പേരാണ് പരാതിയുമായി ആര്യന്‍കോട് പൊലീസിനെ സമീപിച്ചത്. സര്‍ക്കാറിന്റെ സഹായത്തോടു കൂടി നടപ്പിലാക്കുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ വനിത സ്വയം സഹായ സംഘത്തിന്റെ പേരിലാണ് ഒറ്റശേഖരമംഗലം നിവാസികളെ സംഘം സമീപിച്ചത്.

ബ്ലോക്ക് തലത്തില്‍ വനിതകളെ കണ്ടെത്തിയായിരുന്നു ലക്ഷങ്ങള്‍ കവര്‍ന്നത്. ഇതില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും, മുന്‍ പഞ്ചായത്ത് അംഗങ്ങളെയും മുന്നില്‍ നിര്‍ത്തി കൊണ്ടായിരുന്നു സംഘം പ്രദേശത്ത് വേരുറപ്പിച്ചത്. ആദ്യകാലങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത 10 പേര്‍ക്ക് സ്‌കൂട്ടര്‍, മൊബൈല്‍ഫോണ്‍ ഉള്‍പ്പെടെയുള്ളവ നല്‍കിയ വിശ്വാസം പിടിച്ചുപറ്റി. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ വില വരുന്ന സ്‌കൂട്ടറിന് 60,000 രൂപയും, അറുപതിനായിരത്തോളം രൂപയുടെ ഗൃഹോപകരണങ്ങള്‍ക്ക് മുപ്പതിനായിരം രൂപയും, 7,500 രൂപ വിലവരുന്ന തയ്യല്‍ മെഷീന് 3,800 രൂപ എന്നിങ്ങനെയായിരുന്നുസംഘം തട്ടിയെടുത്തത്. തുകകളെല്ലാം അനന്തുവിന്റെ അക്കൗണ്ടിലായിരുന്നു അടച്ചത്.കാശ് കൈപ്പറ്റിയതിനുശേഷം പലര്‍ക്കും കരാറും ഒപ്പിട്ടു നല്‍കിയിരുന്നു. തട്ടിപ്പിന് ഇരയായതില്‍ ആര്യങ്കോട് സ്റ്റേഷനിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം ലഭിച്ച പരാതികള്‍ എല്ലാം സ്വീകരിച്ചു എന്നും മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനു ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്ന് ആര്യന്‍കോട് എസ്‌ഐ ഗോവിന്ദ് പറഞ്ഞു.