January 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
January 19, 2026

താജ്മഹലിലെ ഉറൂസ് ആഘോഷം നിരോധിക്കണം; ഹിന്ദു മഹാസഭ ഹര്‍ജി നൽകി

SHARE

താജ് മഹലിലെ ഉറൂസ് ആഘോഷത്തിനെതിരെ ഹിന്ദു മഹാസഭ കോടതിയില്‍ ഹര്‍ജി സമർപ്പിച്ചു. ഹർജി നൽകിയിരിക്കുന്നത് ഉറൂസിന് നിരോധന ഉത്തരവ് ആവശ്യപ്പെട്ടാണ്. ആഗ്ര കോടതിയിലാണ് ഹര്‍ജി സമർപ്പിച്ചിരിക്കുന്നത്. ഉറൂസിന് താജ്മഹലില്‍ സൗജന്യ പ്രവേശനം നല്‍കുന്നതിനെയും ഹര്‍ജിയില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. മാര്‍ച്ച് നാലിന് ആഗ്ര കോടതി ഹര്‍ജി പരിഗണിക്കും.അതേസമയം, തുടർച്ചയായ മൂന്നാം ദിനവും ഗ്യാൻവാപി മസ്ജിദിലെ അറയിൽ പൂജ തുടര്‍ന്നു. ഇന്ന് പുലർച്ചെ പൂജ നടന്നത് കനത്ത സുരക്ഷയിലാണ്. വിഷയത്തില്‍ മുസ്ലീം വ്യക്തി ബോര്‍ഡ് പ്രതിനിധികള്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. രാഷ്ട്രപതിയെ കാണാനും സമയം തേടിയിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാനുള്ള നിയമം അട്ടിമറിക്കുന്നുവെന്ന് മുസ്ലീം വ്യക്തി നിയമ ബോര്‍ഡ് ആരോപണം ഉന്നയിച്ചു. കാശിയിലും മഥുരയിലും ജില്ലാ കോടതി ഇടപെടൽ തടയണമെന്ന് സുപ്രീം കോടതിയിൽ ആവശ്യപ്പെടാനാണ് മുസ്ലീം വ്യക്തി നിയമ ബോര്‍ഡിന്‍റെ തീരുമാനം.