October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 19, 2026

മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചു; സിപിഐഎം നേതാവിനും സുഹൃത്തുക്കൾക്കുമെതിരെ പരാതി

SHARE

വയനാട്ടില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും മദ്യലഹരിയില്‍ വീട്ടില്‍ കയറി ആക്രമിച്ചെന്ന് പരാതി. വയനാട് കറുവൻതോട് ബ്രാഞ്ച് സെക്രട്ടറി ഷാബുവിനും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് ആരോപണം. കറുവന്‍തോട് സ്വദേശ് സുരേഷിനും പങ്കാളി അനിതയ്ക്കുമാണ് പരുക്കേറ്റത്.

ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തുക്കളും ജീവിക്കാൻ അനുവദിക്കില്ലെന്നും ഭീഷണി മുഴക്കിയെന്നും കുടുംബം ആരോപിച്ചു. സംഭവത്തിൽ പൊലീസ് ബ്രാഞ്ച് സെക്രട്ടറിക്കും സുഹൃത്തുക്കള്‍ക്കുമെതിെരെ കേസെടുത്തു.