ലോറിയിൽനിന്ന് മരം ഇറക്കുന്നതിനിടെ ദേഹത്തുവീണു; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം.
1 min read

മലപ്പുറം: മരം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ദേഹത്ത് വീണ് ചുമട്ടുതൊഴിലാളി മരിച്ചു. മലപ്പുറം തുവ്വൂർ സ്വദേശി ഷംസുദീൻ (54) ആണ് മരിച്ചത്.വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് അപകടം നടന്നത്. മരമില്ലിലേക്ക് ലോറിയിൽ കൊണ്ടുവന്ന മരം ഇറക്കുകയായിരുന്നു ഷംസുദ്ദീനും മില്ലിലെ മറ്റുജീവനക്കാരും. ഇതിനിട അപകടമുണ്ടായത്.
