ബിസ്നസ്സ് യൂത്ത് ഐക്കൺ – 2024 അവാർഡ് നൽകി ആദരിച്ചു
1 min read

കോഴിക്കോട്: കച്ചവട രംഗത്ത് സ്വപ്രയത്നം കൊണ്ടു വളർന്നുവന്ന്, പ്രതിഭ തെളിയിച്ച യുവ വ്യാപാരികളെ കണ്ടെത്തി, അവരുടെ സമഗ്ര സംഭാവനയ്ക്കുള്ള ആദരസൂചകമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി രണ്ടു വർഷം കൂടുമ്പോൾ നൽകാറുള്ള ബിസിനസ് യൂത്ത് ഐക്കൺ 2024 അവാർഡ്, കേരള പൊതുമരാമത്ത് – ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്, ഡയലോഗ് ഡിജിറ്റൽ ഗാലറി മാനേജിംഗ് ഡയറക്ടർ M ഷംസുദ്ദീനിനു, വൈത്തിരി വിലേജ് റിസോർട്ടിൽ വെച്ച് നൽകി കൊണ്ടു ആദരിച്ചു. യൂത്ത് വിങ് സംസ്ഥാന പ്രസിഡണ്ട് സലീം രാമനാട്ടുകര അധ്യക്ഷത വഹിച്ചു.
കെ വി വി ഇ എസ് സംസ്ഥാന പ്രസിഡണ്ട് രാജു അപ്സര, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി, സംസ്ഥാന വൈസ് പ്രസിഡണ്ട് ഏ ജെ ഷാജഹാൻ, വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി ജോയ്, എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എ ജെ റിയാസ്, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി വി സുനിൽകുമാർ, ജില്ല ട്രഷറർ ജിജികെ തോമസ്,ആശ്വാസ് കമ്മിറ്റി ചെയർമാൻ എ വി എം കബീർ, സീനിയർ വൈസ് പ്രസിഡന്റ് സലാം വടകര, അമീർ മുഹമ്മദ് ഷാജി, എം ബാബുമോൻ മനാഫ് കാപ്പാട് അക്രം ചുണ്ടയിൽ, അമൽ അശോക് മുർത്തസ് താമരശ്ശേരി, റിയാസ് കുനിയിൽ എന്നിവർ സംസാരിച്ചു. ഇതിനോട് അനുബന്ധിച്ച് നടന്ന “സ്കിൽ അപ്പ് -2024” ക്യാമ്പിൽ, ജില്ലയുടെ വിവിധ ഭാഗത്തുനിന്നു വന്ന യുവ വ്യാപാരി നേതാക്കളെ മികച്ച ട്രെയിനർമാരായ സഹല പർവീൻ, സുലൈമാൻ മേൽപ്പത്തൂർ എന്നിവർ ക്ലാസുകൾ എടുത്തും, സേഷനുകളയി മോട്ടിവേഷൻ, സ്പോർട്സ്, യോഗ, ആദരിക്കൽ, സമ്മാന ദാനങ്ങൾ തുടങ്ങിയവ ഇവിടെ സംഘടിപ്പിച്ചു.
