വിഷുക്കണി ഒരുക്കുന്നതിനിടെ പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

1 min read
SHARE

 

 

വിഷുദിനത്തിൽ കണിയൊരുക്കുന്നതിനിടെ വിളക്കിൽ നിന്ന് തീ പടർന്ന് ഗുരുതരമായി പൊള്ളലേറ്റ വയോധിക മരിച്ചു.പറശിനിക്കടവ് ക്ഷേത്രത്തിന് സമീപത്തെ ശ്രീരാ ഗത്തിൽ എം പ്രസന്ന (62) ആണ് ബുധനാഴ്ച പുലർച്ചെ നാലുമണിയോടെ കോഴി ക്കോട് മിംസ് ആശുപത്രിയിൽ മരിച്ചത്.

കഴിഞ്ഞ 14-ന് വിഷുദിനത്തിൽ പുലർച്ചെയാണ് പൊള്ളലേറ്റത്.

വിഷുക്കണി ഒരുക്കുന്നതിനിടെ വിളക്കിൽ നിന്ന് വസ്ത്രത്തിൽ തീപി ടിക്കുകയായിരുന്നു.40 ശതമാനത്തോളം പൊള്ളലേറ്റ ഇവരെ കണ്ണൂർ എ കെ ജി-മിംസ് ആശുപത്രികളിലെ ചികിൽസക്ക് ശേഷമാണ് കോഴിക്കോട് മിംസിൽ പ്രവേശിപ്പിച്ചത്.ഭർത്താവ്:രാജൻ പണിക്കർ.മക്കൾ:രാഹുൽ, രോഹൻ.