പ്രണയ ദിനത്തിൽ മധുരമൂറും റെഡ് വെൽവെറ്റ് മ​ഗ് കേക്ക് ഉണ്ടാക്കിയാലോ

1 min read
SHARE

പ്രണയ ദിനത്തിൽ തങ്ങളുടെ പാർട്ണർക്ക് മധുരമുള്ള എന്തെങ്കിലും ഉണ്ടാക്കി നൽകുന്നത് എല്ലാവര്ക്കും ഇഷ്ടമുള്ള കാര്യമാണല്ലേ. അങ്ങനെ ഉണ്ടാക്കി കൊടുക്കാൻ കഴിയുന്ന ഒരു വിഭവമാണ് കേക്ക്. വളരെ സ്നേഹത്തോടെ റെഡ് വെൽവെറ്റ് മ​ഗ് കേക്ക് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

ആവശ്യ സാധനങ്ങൾ:

പാൽ : 3 ടേബിൾ സ്പൂൺ
നാരങ്ങാനീര്/ വിനാ​ഗിരി : അര ടീസ്പൂൺ
മൈദ : നാല് ടീ സ്പൂൺ
പഞ്ചസാര : 2 ടേബിൾ സ്പൂൺ
ബേക്കിങ് പൗഡർ : കാൽ ടീസ്പൂൺ
കൊക്കോ പൗഡർ : മുക്കാൽ ടീസ്പൂൺ
വെജിറ്റബിൾ ഓയിൽ : ഒന്നര ടേബിൾ സ്പൂൺ
വൈറ്റ് ചോക്ലേറ്റ് ചിപ്സ് : 30 ​ഗ്രാം
റെഡ് ഫുഡ് കളറിങ് : ആവശ്യത്തിന്
ക്രീം ചീസ് : 40 ​ഗ്രാം

 

ഉണ്ടാക്കുന്ന വിധം:

മുകളിൽ‌ പറഞ്ഞിരിക്കുന്ന എല്ലാ ചേരുവകളും ഒരു കപ്പിലിട്ട് നന്നായി മിക്സ് ചെയ്യുക. നന്നായി ഇളക്കി പേസ്റ്റ് രൂപത്തിൽ ആകുക. ആദ്യം കപ്പ് മൈക്രോവേവിൽ ഒരു മിനിറ്റ് പത്ത് സെക്കൻഡ് വക്കുക. ശേഷം മുകളിൽ ക്രീം ചീസ് ഇട്ട് പഞ്ചസാര പൊടിച്ച് ചേർത്ത് കഴിക്കാം.