മനുഷ്യച്ചങ്ങലയും പ്രതിഷേധ ജ്വാലയും
1 min read

ഇരിട്ടി : യുവതലമുറയെ ബോധവത്കരിച്ച് ലഹരിയുടെ വഴികള്‍ തടയുക എന്ന ലക്ഷ്യത്തോടെ മലയോരത്തെ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശികമായി കൂട്ടായ്മകള്‍ രൂപീകരിക്കുന്നു.
മുണ്ടയാംപറമ്ബ് ഗ്രാമദീപം സ്വാശ്രയ സംഘം 25-ാം വാർഷികം ഗ്രാമോത്സവം പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ അഞ്ചുകിലോമീറ്ററില്‍ മനുഷ്യചങ്ങല തീർത്തു ലഹരിക്കെതിരെ പ്രതിഞ്ജയെടുത്തു. സ്ത്രീകളും കുട്ടികളും വയോധികരും ചങ്ങലയില്‍ കണ്ണികളായി. അയ്യൻകുന്ന് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ മിനി വിശ്വനാഥൻ, കെ.ജെ. സജീവൻ, പി.പി. അനില്‍കുമാർ, ബാലകൃഷ്‌ണൻ പതിയില്‍, റോസമ്മ രാജൻ, സി.കെ. കാർത്തികേയൻ, വി.വി. സനല്‍, പി.കെ. സുകു, ഷീബ,കെ.ആർ. സനീഷ്, സ്വരൂപ് ഇ. മാത്യു, തോമസ് ജോസഫ് എന്നിവർ നേതൃത്വം നല്‍കി.
ചീങ്ങാക്കുണ്ടത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ലഹരി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ജ്വാല തെളിയിച്ചു. മഴയെ പോലും അവഗണിച്ച് നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. പായം പഞ്ചായത്ത് പ്രസിഡന്‍റ് പി. രജനി ഉദ്ഘോടനം ചെയ്തു. ലഹരി വിരുദ്ധ സമിതി ചെയർമാൻ കെ. പ്രദോഷ്കുമാർ അധ്യക്ഷത വഹിച്ചു.
ഇരിട്ടി പ്രിൻസിപ്പല്‍ എസ്‌ഐ കെ. ഷറഫുദ്ദീൻ, സിവില്‍ എക്സൈസ് ഓഫിസർ നെല്‍സണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എം. വിനോദ്കുമാർ, അംഗങ്ങളായ വി. പ്രമീള, പി. പങ്കജാക്ഷി, ലഹരി വിരുദ്ധസമിതി കണ്‍വീനർ ജോമോൻ സെബാസ്റ്റ്യൻ, ബിപിൻ വിജയൻ, ജയ്‌സണ്‍ പുതുപ്പള്ളില്‍, മുകുന്ദൻ ആലക്കാട്, ഷാജി ഒതയോത്ത്, ഷിജു മനിയേരി, സഞ്ജീവൻ, സുനില്‍ തോമസ്, സ്വപ്ന മുളവിനാല്‍, എം. സുരേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
