April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 1, 2026

ചിലപ്പോള്‍ അയാള്‍ക്ക് ഗേള്‍ഫ്രണ്ടോ ഭാര്യയോ ഉണ്ടാകാമെന്ന് ഞാൻ വിചാരിച്ചു’; ബുംറയെക്കുറിച്ച് ഭാര്യ സഞ്ജന ഗണേശൻ.

SHARE

ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെലിബ്രിറ്റി ജോഡികളാണ് ജസ്പ്രീത് ബുംറയും സഞ്ജന ഗണേശനും. സ്പോർട്സ് അവതാരകയായ സഞ്ജന ഗണേശനും ജസ്പ്രീതും തമ്മിലുള്ള നിമിഷങ്ങള്‍ എപ്പോ‍ഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത് ഇരുവരും തമ്മിൽ എങ്ങനെയാണ് കണ്ടുമുട്ടിയത് എന്നതിനെക്കുറിച്ചുള്ള സഞ്ജനയുടെ വെളിപ്പെടുത്തലാണ്.

ഇരുവരും 2019ൽ ആണ് ആദ്യമായി കണ്ടുമുട്ടിയതെന്ന് മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗുമായുള്ള സംഭാഷണത്തിനിടെ സഞ്ജന വെളിപ്പെടുത്തി. മറ്റുള്ളവർ തന്നോട് മിണ്ടിയപ്പോള്‍ ബുംറ മാത്രം അതീവ ഗൗരവത്തോടെ മാറിയിരുന്നെന്ന് സഞ്ജന പറയുന്നു. ബുംറയുടെ ഈ ഗൗരവമാണ് തന്നെ ആകർഷിച്ചതെന്ന് സഞ്ജന പറയുന്നു.ബുംറയ്ക്ക് കാമുകിയോ അല്ലെങ്കിൽ ഭാര്യയോ ഉണ്ടാകുമെന്നതിനാലാണ് ഇങ്ങനെ പെരുമാറുന്നതെന്ന് താൻ കരുതിയെന്ന് സഞ്ജന പറഞ്ഞു. ഇത്തരത്തിലുള്ള പെരുമാറ്റം ഒന്നുകിൽ അദ്ദേഹത്തിൻ്റെ വ്യക്തിത്വം അല്ലെങ്കിൽ താൻ എന്തെങ്കിലും തെറ്റ് ചെയ്തതുകൊണ്ടാകാം ഇങ്ങനെ പെരുമാറുന്നതെന്ന് താൻ ആദ്യം കരുതിയതെന്ന് സഞ്ജന ഹർഭജൻ സിംഗിനോട് വെളിപ്പെടുത്തി.