ഇന്ത്യയും ഫ്രാൻസും റാഫേൽ കരാറിൽ ഒപ്പുവെച്ചു
1 min read

ഇന്ത്യയും ഫ്രാൻസും റാഫേൽ കരാറിൽ ഒപ്പുവെച്ചു. 63000 കോടിയുടെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കരാറിലൂടെ 26 റഫാൽ വിമാനം ഇന്ത്യ സ്വന്തമാക്കും. മറ്റു പ്രതിരോധ സാമഗ്രി കളും ഉൾപ്പെടുന്നതാണ് കരാർ. രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് പുതിയ റഫേല്‍ കരാര്‍. വിമാനങ്ങള്‍ക്ക് പുറമേ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ആയുധങ്ങള്‍, സിമുലേറ്ററുകള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍ എന്നിവയും ഉള്‍പ്പെടുന്നതാണ് കരാര്‍. കരാറില്‍ ഒപ്പിട്ട മൂന്നു വര്‍ഷത്തിനകം ആദ്യ വിമാനം ഇന്ത്യയില്‍ എത്തും.4.5 തലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങള്‍ രാജ്യത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. 22 ഒറ്റ സീറ്റ് വിമാനങ്ങളും 4 ഇരട്ട സീറ്റ് വിമാനങ്ങളുമാണ് ഇന്ത്യ സ്വന്തമാക്കുന്നത്. രാജ്യത്തിന്റെ വിമാനവാഹിനി കപ്പലായ ഐഎന്‍എസ് വിക്രാന്തില്‍ ആയിരിക്കും വിമാനങ്ങള്‍ ഉപയോഗിക്കുക.
2016 ല്‍ വ്യോമസേനക്കായി 36 റഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ദാസോ ഏവിയേഷനില്‍ നിന്നും ഇന്ത്യ വാങ്ങിയിരുന്നു. കരാറില്‍ ഒപ്പുവെക്കുന്നതോടെ രാജ്യത്തിന്റെ റഫേല്‍ ശേഖരം 62 ആയി ഉയരും. ഈ മാസം ആദ്യമാണ്കേന്ദ്ര മന്ദ്രിസഭ കാരറിന് അംഗീകാരം നല്‍കിയത്. പാക്കിസ്ഥാനെതിരെ നയതന്ത്ര നടപടി കടുപ്പിച്ചത് പിന്നാലെയാണ് ഇന്ത്യ കരാറില്‍ ഒപ്പുവെച്ചത്.
