ഇന്ത്യക്കാർ പാരസെറ്റാമോൾ കഴിക്കുന്നത് ജെംസ് മിഠായി പോലെ’; യു എസ് ഡോക്ടറുടെ കുറിപ്പ് വൈറലാകുന്നു

1 min read
SHARE

ഇന്ത്യയിലെ ജനകീയ മരുന്നാണ് പാരസെറ്റാമോൾ. ഇപ്പോഴിതാ ഇന്ത്യക്കാരുടെ പാരസെറ്റാമോൾ അഡിക്ഷനെ പരിഹസിച്ച് അമേരിക്കയിലെ ഡോക്ടർ രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് പോലെയാണെന്നാണ് കുറ്റപ്പെടുത്തൽ. യു എസ് ആസ്ഥാനമായുള്ള ഡോ. പാല്‍ എന്നറിയപ്പെടുന്ന ഗ്യാസ്‌ട്രോഎന്‍ട്രോളജിസ്റ്റ് ഡോ. പളനിയപ്പന്‍ മാണിക്കമാണ് ഇത്തരമൊരു അഭിപ്രായ പ്രകടനം എക്സിൽ നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് വരുന്നത്.

ഇന്ത്യയിലെ എല്ലാ ഫസ്റ്റ് എയ്ഡ് ബോക്‌സുകളിലും പാരസെറ്റാമോള്‍ കാണാം. എല്ലാത്തരം പനിക്കും ശരീരവേദന, തലവേദന, സൈനസ്, ജലദോഷം, വാക്‌സിന്‍ മൂലമുണ്ടാകുന്ന അസ്വസ്ഥത, ഏതെങ്കിലും തരത്തിലുള്ള വേദന എന്നിവയ്ക്കെല്ലാം ഇന്ത്യക്കാർ ഇതിനെ ആശ്രയിക്കുന്നു. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ പോലും ഫാർമസിയിൽ പോയി ഇത് വാങ്ങാറുണ്ട്.വിറ്റാമിന്‍, മിനറല്‍ സപ്ലിമെന്റ് തുടങ്ങിയവ കഴിക്കുന്നത് പോലെയാണ് പാരസെറ്റാമോൾ ഉപയോഗിക്കുന്നത്. ഏതൊരു മരുന്നിനും മുന്നറിയിപ്പുകളുണ്ടെന്നും പാരസെറ്റാമോൾ ഉപയോഗത്തിലും പ്രശ്നങ്ങളുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. പാരസെറ്റാമോളിന്റെ അമിത ഉപയോഗം കരള്‍, വൃക്കകള്‍ തുടങ്ങിയ പ്രധാന അവയവങ്ങളെ ഹാനികരമായി ബാധിക്കുകയും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.