കാർഷികാവശ്യങ്ങൾക്ക് പലിശരഹിത വായ്പകൾ അനുവദിക്കണം
1 min read

ഏരുവേശി: കാർഷിക വായ്പകൾക്ക് ലഭിച്ചുകൊണ്ടിരുന്ന പലിശ സബ്സിഡി പുനസ്ഥാപിച്ച് പലിശരഹിത കാർഷിക വായ്പകൾ കൂടുതലായി അനുവദിക്കണമെന്ന് കർഷക സംഘം ഏരുവേശി വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. പൂപ്പറമ്പ് കെ.രാഘവൻ നഗറിൽ (സിആർസി ഹാൾ) നടന്ന സമ്മേളനം കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം മലപ്പട്ടം പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. സുനീഷ് തോമസ് ആമുഖ പ്രഭാഷണം നടത്തി. ഏരിയാ ട്രഷറർ കെ.പി.കുമാരൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ കെ.പി.രാമകൃഷ്ണൻ, കെ.വി.മനോഹരൻ, ടി.രാജു, പി.രാഗേഷ് എന്നിവർ പ്രസംഗിച്ചു. രജനി മോഹനൻ, എ.പി അബൂബക്കർ, സുനീഷ് തോമസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്.
ഭാരവാഹികളായി സുനീഷ് തോമസ്-പ്രസിഡൻ്റ്, പി.എസ്.രജീഷ്-സെക്രട്ടറി, എ.പി.അബൂബക്കർ- ഖജാൻജി, പി.വി.ലക്ഷ്മണൻ, കെ.ലക്ഷ്മിക്കുട്ടി-വൈസ് പ്രസിഡൻ്റ്മാർ, പി.രാഗേഷ്, എൻ.ആർ.ദിലീപ്-ജോയിൻ്റ് സെക്രട്ടറിമാർ എന്നിവരെ തെരഞ്ഞെടുത്തു.
റിപ്പോർട്ട് :തോമസ് അയ്യങ്കനാൽ
