തിരുവനന്തപുരത്ത് ആശുപത്രിയിൽ ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം; രണ്ട് പേർ അറസ്റ്റിൽ
1 min read

തിരുവനന്തപുരത്ത് ആശുപത്രിയിൽ ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം കല്ലറ – സാമൂഹിക ആരോഗ്യ കേന്ദ്രത്തിലാണ് ലഹരിയിൽ യുവാക്കൾ അക്രമം നടത്തിയത്. രണ്ട് പേരെ പാങ്ങോട് പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാത്രി 11.30 ഓടെ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കല്ലറ ബാറിൽ രാത്രി ഉണ്ടായ അടിപിടിയിൽ തലയ്ക്ക് പരുക്കേറ്റ്
എത്തിയ അഖിൽ , ശ്യാം നായർ എന്നിവരാണ് അതിക്രമം നടത്തിയത്.
ഈ സമയത്ത് ഡൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടർ, മറ്റ് ജീവനക്കർ എന്നിവരെ മർദിക്കാൻ ശ്രമിക്കുകയും ആശുപത്രി ഉപകരണങ്ങൾ നശിപ്പിക്കുകയും കത്രിക എടുത്ത് കുത്തി പരിക്കേല്പ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി.ഭീകരാന്തരീക്ഷം സൃഷ്ടിച്ചതോടെ ജീവനക്കാർ
പാങ്ങോട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് സി.ഐ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി അക്രമികളെ പിടികൂടുകയായിരുന്നു. പൊലീസിനെയും പ്രതികൾ ആക്രമിക്കാൻ ശ്രമിച്ചു
