ഇറാൻ – ഇസ്രായേൽ സംഘർഷം; അതിർത്തി കടന്ന് ഇന്ത്യൻ വിദ്യാർഥികൾ അർമേനിയയിൽ എത്തി

1 min read
SHARE

ഇറാൻ – ഇസ്രായേൽ സംഘര്‍ഷം രൂക്ഷമായതോടെ ഇറാനിൽ നിന്നും ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ തുടങ്ങി. ഇന്ത്യൻ വിദ്യാർഥികൾ അതിർത്തി കടന്ന് അർമേനിയയിൽ സുരക്ഷിതമായി പ്രവേശിച്ചു. ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചതോടെയാണ് വിവിധ സർവകലാശാലകളിൽ പഠിക്കുന്ന വിദ്യാർഥികളെ റോഡ് മാർഗം അർമേനിയയിൽ എത്തിച്ചത്.
ഏകദേശം 110 ഓളം ഇന്ത്യൻ വിദ്യാർഥികളാണ് അർമേനിയയിൽ എത്തിയത്. ഉർമിയ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇവർ. ഇതിൽ 90 വിദ്യാർഥികൾ ജമ്മു കാശ്മീരിൽ നിന്നുള്ളവരാണെന്നാണ് വിവരം.