ചെടിച്ചേരി പ്രിയദർശിനി യുവ സെന്റർ ആൻഡ് ദർശത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് നിർവഹിച്ചു
1 min read

ചെടിച്ചേരി പ്രിയദർശിനി യുവ സെന്റർ ആൻഡ് ദർശത്തിന്റെ അമ്പതാം വാർഷികാഘോഷത്തിൻ്റെയും നവീകരിച്ച കെട്ടിടത്തിന്റെയും ഉദ്ഘാടനം ഇരിക്കൂർ എംഎൽഎ അഡ്വ സജീവ് ജോസഫ് നിർവഹിച്ചു ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി പി ഫാത്തിമ അധ്യക്ഷത വഹിച്ചു പ്രശസ്ത ഗാന രചയിതാവ് ശ്രീ രമേശ് കാവിൽ സാംസ്കാരിക ഭാഷണം നടത്തി . കെ പി സുനിൽകുമാർ മാസ്റ്റർ വരച്ച പ്രിയദർശിനി ഇന്ദിരാജിയുടെ ഛായ ചിത്രം ചടങ്ങിൽ വച്ച് അനാച്ഛാദനം ചെയ്തു
ജനറൽ കൺവീനർ വിസി പ്രശാന്ത് റിപ്പോർട്ട് അവതരണം നടത്തി ജനറൽ കൺവീനർ വിസി പ്രശാന്തൻ മാസ്റ്റർ റിപ്പോർട്ട് അവതരണം നടത്തി.
ഗ്രാമപഞ്ചായത്ത് അംഗം എം വി മിഥുൻ ‘ആശംസകൾ നേർന്നു സംസാരിച്ചു സംഘാടകസമിതി വൈസ് ചെയർമാൻ എം വി ജനാർദ്ദനൻ വി വി കുഞ്ഞി കൃഷ്ണൻ മാസ്റ്റർ എന്നിവർ ഉപഹാര സമർപ്പണം നടത്തി
പി കെ അജേഷ് ആമുഖഭാഷണവും സംഘാടകസമി ചെയർമാൻ കെ വി പത്മനാഭൻ മാസ്റ്റർ സ്വാഗതവും കെ പി സുനിൽകുമാർ മാസ്റ്റർ നന്ദിയും പറഞ്ഞു
കലാപരിപാടികളും നൃത്ത സംഗീത ശില്പവും മ്യൂസിക്കൽ നൈറ്റും കണ്ണൂർ സംഘകലയുടെ കതിവന്നൂർ വീരൻ വിൽക്കാലമേളയും ആഘോഷത്തിന്റെ ഭാഗമായി അരങ്ങേറി
