February 2026
M T W T F S S
 1
2345678
9101112131415
16171819202122
232425262728  
February 1, 2026

ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ ഇത്ര എളുപ്പമോ

SHARE

ചായക്കടകളില്‍ കിട്ടുന്ന അതേ രുചിയില്‍ മൊരിഞ്ഞ ഉഴുന്നുവട തയ്യാറാക്കാന്‍ വളരെ സിംപിളാണ്. നല്ല കിടിലന്‍ ക്രിസ്പി ഉഴുന്നുവട തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ഉഴുന്ന് പരിപ്പ് – 2 കപ്പ്

വെള്ളം

വറുത്ത അരിപ്പൊടി – 1/4 കപ്പ്

ഉപ്പ് – ആവശ്യത്തിന്

കായപ്പൊടി – 1/2 ടീസ്പൂണ്‍

സവാള – ഒന്നിന്റെ പകുതി ചെറുതായി അരിഞ്ഞത്

പച്ചമുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്

വറ്റല്‍മുളക് – 1 എണ്ണം ചെറുതായി അരിഞ്ഞത്

കുരുമുളക് – 1 ടീസ്പൂണ്‍ ചതച്ചത്

കറിവേപ്പില – 2 തണ്ട് അരിഞ്ഞത്

ഇഞ്ചി – 1 കഷണം, ചെറുതായി അരിഞ്ഞത്

ഓയില്‍ – വറുക്കാന്‍ ആവശ്യത്തിന്

 

തയ്യാറാക്കുന്ന വിധം

ഉഴുന്ന് കഴുകി ഒരു മണിക്കൂര്‍ കുതിരാന്‍ വയ്ക്കുക.

ഇത് മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക.

ഈ മാവ് 5 മിനിറ്റ് അടിച്ചു പതപ്പിച്ച ശേഷം 5 മണിക്കൂര്‍ പുളിക്കാനായി മാറ്റിവയ്ക്കുക.

അരിപ്പൊടിയും ബാക്കി ചേരുവകളും ചേര്‍ത്ത് വടയുടെ കൂട്ട് തയാറാക്കുക.

എണ്ണ ചൂടാക്കുക.

ഒരു ഉരുള മാവെടുത്തു ഉരുട്ടി വിരല്‍ നനച്ചു വടയുടെ നടുവില്‍ വലിയൊരു ദ്വാരം ഇടുക.

എന്നിട് എണ്ണയിലിട്ട് ചെറിയ തീയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ ആകുമ്പോള്‍ വറുക്കുക.