ഇത് ശിവകാർത്തികേയന്റെ വിജയം, അമരൻ തിയേറ്ററുകളിൽ 100 ദിവസം പൂർത്തിയാക്കി

1 min read
SHARE

ശിവകാർത്തികേയന്റെ കരിയർ മാറ്റി മറിച്ച ചിത്രമാണ് ‘അമരൻ’. തമിഴ്നാട്ടിൽ കാര്യമായ ഹിറ്റുകൾ ഉണ്ടാവാതിരുന്ന സമയത്ത് കോളിവുഡിന് രക്ഷകനായെത്തിയ ചിത്രം കൂടിയായിരുന്നു അമരൻ. ഇപ്പോഴിതാ അമരൻ തിയേറ്ററുകളിൽ 100 ദിവസം പിന്നിട്ടിരിക്കുകയാണ്. 100 ദിവസം പൂർത്തിയാക്കിയ ചിത്രത്തിന്റെ സന്തോഷം അണിയറപ്രവർത്തകർ പങ്കിട്ടു. ചിത്രത്തിന്റെ സെലിബ്രേഷൻ പോസ്റ്ററും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മേജർ മുകുന്ദ് വരദരാജന്റെ ജീവിതകഥ പറയുന്ന ചിത്രത്തിൽ ശിവകാർത്തികേയനാണ് മുകുന്ദായി എത്തിയത്. മുകുന്ദിന്റെ ഭാര്യ ഇന്ദു റെബേക്ക വർഗീസ് ആയി സായ് പല്ലവി അഭിനയിച്ചു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.