April 2025
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
April 20, 2025

ഇട്ടിച്ചൻ… സാജു തലക്കോട് മികച്ച വില്ലൻ നടനായി

1 min read
SHARE

ഇട്ടിച്ചൻ… കാഡ്ബറീസ് എന്ന ചിത്രത്തിലെ ഇടിവെട്ട് കഥാപാത്രം, മലയാള സിനിമയിൽ സാജു തലക്കോട് എന്ന മികച്ച വില്ലൻ നടനെ സംഭാവന ചെയ്തിരിക്കുന്നു. സ്വന്തം മകളെ താഴ്ന്ന ജാതിക്കാരൻ പ്രണയിച്ചപ്പോൾ, സംഹാരമൂർത്തിയായി മാറിയവൻ… ഇട്ടിച്ചൻ…. ഇടിവാളിന്റെ മാരക ശക്തി പ്രയോഗിക്കാൻ കഴിവുള്ളവൻ…. നാടക ലോകത്ത് കരുത്ത് തെളിയിച്ച സാജു തലക്കോട് ഇട്ടിച്ചന് ശക്തി പകർന്നപ്പോൾ പ്രേക്ഷകർ കയ്യടിച്ചു. കാഡ്ബറീസ് എന്ന ചിത്രത്തിലൂടെ നല്ലൊരു വില്ലൻ നടനെയാണ് ലഭിച്ചത്. ചെറുപ്പകാലം മുതൽ നാടകങ്ങളിൽ അഭിനയിച്ചതിൽ നിന്നും കിട്ടിയ അഭിനയ കരുത്തുകൊണ്ടാണ് ഇട്ടിച്ചനെ അവതരിപ്പിക്കാൻ കഴിഞ്ഞതെന്ന് സാജു തലക്കോട് പറയുന്നു.

സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ, നാടകങ്ങളുടെ കളിത്തോഴനായിരുന്നു സാജു തലക്കോട്. പ്രഭാതത്തിലെ ആദ്യ രശ്മി എന്ന നാടകത്തിലെ അഭിനയത്തിന് അന്ന് ബെസ്റ്റ് ആക്ടറായി സാജുവിനെ തിരഞ്ഞെടുത്തു. അതൊരു ഉത്തേജനമായി മാറിയതോടെ, പിന്നീട് മലപ്പുറത്ത് അദ്യാപകനായി ജോലി നോക്കുമ്പോൾ, കുട്ടികളുടെ നാടകങ്ങൾ സംവിധാനം ചെയ്ത് കഴിവ് തെളിയിച്ചു. ജോലിയിൽ നിന്നും വിരമിച്ചതോടെ, പൂർണ്ണമായും സിനിമാഭിനയം ആരംഭിച്ചു. പേപ്പട്ടി എന്ന സിനിമയിലായിരുന്നു തുടക്കം. തുടർന്ന് ഐ വിറ്റ്നസ് എന്ന ചിത്രത്തിൽ, ബോബൻ ആലുംമ്മൂടന്റെ അളിയൻ സേവ്യറായി വേഷമിട്ടതോടെ സാജു കൂടുതൽ ശ്രദ്ധേയനായി. തുടർന്നഭിനയിച്ച ബേണിംങ്ങ് ഗോസ്റ്റ് എന്ന ചിത്രത്തിലെ കാര്യസ്ഥൻ മാധവൻ എന്ന കഥാപാത്രത്തെയും സാജു തലക്കോട് ഗംഭീരമാക്കി. പിന്നീടായിരുന്നു കാഡ്ബറീസ് എന്ന ചിത്രത്തിലെ ഇട്ടിച്ചൻ എന്ന ഇടിവെട്ട് കഥാപാത്രം സാജുവിനെ തേടിയെത്തിയത്. ഈ കഥാപാത്രത്തെ ശക്തമായി അവതരിപ്പിച്ചതോടെ,മലയാള സിനിമയ്ക്ക് കരുത്തനായ ഒരു വില്ലൻ നടനെ ലഭിക്കുകയായിരുന്നു.

മമ്മി സെഞ്ചുറി സംവിധാനം ചെയ്ത തോട്ടക്കാട്ടെ മമ്മദുകാക്ക എന്ന ആൽബത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ,റെഡ് എഫ് എം അടക്കം നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

സാജു തലക്കോട് പുതിയതായി അഭിനയിച്ച, ആത്മ എന്ന ചിത്രത്തിലെ ശങ്കരൻ നമ്പൂതിരി എന്ന കഥാപാത്രവും, ഉരുൾ എന്ന ചിത്രത്തിലെ മന്ത്രിയുടെ വേഷവും, സാജു തലക്കോടിന്റെ അഭിനയ പ്രതിഭയെ പുറത്തു കൊണ്ടുവരും.സിനിമയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവഴിക്കുന്ന ഈ നടനെ ശ്രദ്ധിക്കുക. കരുത്തുള്ളൊരു നടനെ മലയാള സിനിമയ്ക്ക് ലഭിക്കും. ഫോൺ – 9447579296

REPORTER: അയ്മനം സാജൻ