പാനൂരിൽ നിർമ്മിച്ച ബോംബുകൾ നാടിൻ്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ടെന്ന് കെ.കെ രമ എംഎൽഎ.

1 min read
SHARE

വടകര മണ്ഡലത്തിൽ ബോംബ് രാഷ്ട്രിയവും കൊലപാതക രാഷ്ട്രീയവും തന്നെയാണ് ചർച്ചയെന്ന് എം എൽ എ പറഞ്ഞു. കരിയാട് പുനത്തിൽ പള്ളിമുക്കിൽ സംഘടിപ്പിച്ച യുഡി.എഫ്. കുടുംബ സംഗമവും സ്ഥാനാർ ത്ഥി ഷാഫി പറമ്പിലിനുളള സ്വീകരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.കെ.രമ. അബദ്ധവശാലാണെങ്കിലും പാനൂരിൽ സ്ഫോടനം നടന്നതിനാൽ നാട് രക്ഷപ്പെട്ടുവെന്ന് കെ.കെ രമ എംഎൽഎ. തിരഞ്ഞെടുപ്പിൽ മാത്രമല്ല എക്കാലവും ബോംബ് രാഷ്ട്രീയം ചർച്ചയാകുമെന്നും രമ പറഞ്ഞു. പാനൂരിൽ നിർമ്മിച്ച ബോംബുകൾ വടകരമണ്ഡലത്തിൻ്റെ പല ഭാഗങ്ങളിലും എത്തിയിട്ടുണ്ട് എന്നതിൽ സംശയമില്ലെന്നും അവർ പറഞ്ഞു. യോഗത്തിൽ പാനൂർ നഗരസഭ കൗൺസിലർ എൻ എ കരീം അധ്യക്ഷത വഹിച്ചു. എം എസ് എഫ് സംസ്ഥാന സെക്രട്ടറി സി കെ നജാഫ് മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ പി.കെ മുസ്തഫ, ടി. നാരായണൻ, അൻവർ കാക്കാട്ട്, ഹസീന കിഴക്കേ ചാലിൽ, കെ വി റംല ടീച്ചർ, പി പി എ സലാം, സി കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു.

WE ONE KERALA – AJ