വൈദ്യുതി ഉപയോഗം കുതിച്ചുയരുന്നു, നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണം, ലോഡ് ഷെഡ്ഡിങ്ങ് ഉണ്ടാകില്ല’: മന്ത്രി കെ കൃഷ്ണന്‍കുട്ടി

1 min read
SHARE

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നലത്തെ മാത്രം മൊത്ത വൈദ്യുതി ഉപയോഗം 104.63 ദശലക്ഷം യൂണിറ്റാണെന്നും വൈദ്യതി ഉപയോഗം പരമാവധി നിയന്ത്രിക്കാന്‍ ജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പറഞ്ഞു.

 

102.09 ആയിരുന്നു സര്‍വ്വകാലറെക്കോര്‍ഡ്. ഗ്രൈന്റര്‍, എസി, ഇസ്തിരി എന്നിവ നിയന്ത്രിക്കാന്‍ തയ്യാറാകണം. പീക്ക് ഹവറിലെ ഉപഭോഗം കുറച്ചില്ലെങ്കില്‍ സംസ്ഥാനം കടുത്ത പ്രതിസന്ധിയിലേക്ക് കടക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.അതേസമയം, ലോഡ് ഷെഡ്ഡിങ്ങ് ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. വൈദ്യുതി ക്ഷാമം ഉണ്ടെങ്കിലും വലിയ വില നല്‍കി വൈദ്യുതി വാങ്ങുകയാണ്. നിലവിലത്തെ സാഹചര്യത്തില്‍ ലോഡ് ഷെഡിങ് ഇല്ലാതെ മുന്നോട്ട് പോകാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.