July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 31, 2026

കെ.വി തോമസിന് മാസം പത്തു മുപ്പത് ലക്ഷം രൂപയാ കിട്ടുന്നെ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ‘: ജി. സുധാകരൻ

SHARE

ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. പഴയ കോൺഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ് കിട്ടുന്നതെന്നും ഇതൊക്കെ കൊണ്ടുപോയി പുഴുങ്ങിത്തിന്നുമോ എന്നും അദ്ദേഹം ചോദിച്ചു. അയാൾ ഫ്ലൈറ്റിൽ പോയി വരുന്നതിന് ചെലവുണ്ടാകും. മാസം 10 തവണ ഡൽഹിയിൽ പോയി വരുന്നതിന് എത്ര ചെലവ് വരും. അതോ ദിവസവും പോയി വരുന്നുണ്ടോ? – ആലപ്പുഴയിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ സുധാരകരൻ ചോദിച്ചു.

ടി പി രാമകൃഷ്ണനും ഇ പി ജയരാജനും അടുത്ത മാസങ്ങളിലായി 75 വയസ് തികയുന്നവരാണ്. എന്നാൽ അവരെല്ലാം തന്നെ സംസ്ഥാന സെക്രട്ടറിയേറ്റിലും കേന്ദ്രകമ്മിറ്റിയിലും ഇപ്പോഴും തുടരുന്നു. അതുകൊണ്ടു തന്നെ അവർക്ക് 78 വയസുവരെ സംസ്ഥാന സെക്രട്ടറിയേറ്റിൽ തുടരാൻ സാധിക്കും. പക്ഷെ താൻ സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരിക്കെയാണ് 75 വയസെന്ന പ്രായപരിധിക്ക് മുന്നേ തന്നെ സ്ഥാനം ഒഴിഞ്ഞത്. ബ്രാഞ്ചിൽ പ്രവർത്തിച്ചാണ് ഇതുവരെ വന്നത് അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മൂന്നാം തവണയും മുഖ്യമന്ത്രി ആയാൽ സന്തോഷം മാത്രമാണ് ഉള്ളത്. പിണറായി തന്നെ ഭരിക്കണമെന്നാണ് പാർട്ടി വിലയിരുത്തൽ. അതിൽ ഒരു വിയോജിപ്പും തനിക്ക് ഇതുവരെ തോന്നിയിട്ടില്ല ജി സുധാകരൻ വ്യക്തമാക്കി.