May 2025
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
May 9, 2025

കാക്കയങ്ങാട് സൈനുദ്ദീന്‍ വധം: പരോളിലിറങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ തൂങ്ങിമരിച്ച നിലയില്‍

1 min read
SHARE

 

കാക്കയങ്ങാട് എന്‍ഡിഎഫ് പ്രവര്‍ത്തകനായ കണ്ണൂര്‍ കാക്കയങ്ങാട് സൈനുദ്ദീനെ(26) വെട്ടിക്കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിന് ശേഷം പരോളിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയില്‍. സിപിഎം പ്രവര്‍ത്തകനായ ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷി(32)നെയാണ് പഴഞ്ചേരി മുക്ക് വായനശാല പ്രദേശത്തെ വാടകവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പരോള്‍ കാലാവധി കഴിഞ്ഞ് നാളെ ജയിലിലേക്ക് മടങ്ങാനിരിക്കെയായിരുന്നു തൂങ്ങിമരണം. പോലിസ് സ്ഥലത്തെത്തി മൃതദേഹം പരിശോധനകള്‍ക്കായി കൊണ്ടുപോയി.

2008 ജൂണ്‍ 23നാണ് കാക്കയങ്ങാട് ടൗണില്‍ ചിക്കന്‍ സെന്ററില്‍ ജോലി ചെയ്തിരുന്ന എന്‍ഡിഎഫ് പ്രവര്‍ത്തകനായ സൈനുദ്ദീനെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊന്നത്. കേസില്‍ 2014 മാര്‍ച്ചില്‍ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി പ്രതികളെ ശിക്ഷിച്ചു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നും കോടതി കണ്ടെത്തി. സിപിഎം പ്രവര്‍ത്തകരായ വിളക്കോട് ഊവപ്പള്ളി സ്വദേശികളുമായ നെല്ലിക്കാട്ട് വീട്ടില്‍ നിജില്‍(25), കുഞ്ഞിപ്പറമ്പില്‍ കെ പി ബിജു(34), പുതിയ പുരയ്ക്കല്‍ പി പി റിയാസ് (25), ഇരിട്ടി പയ്യാഞ്ചേരി വാഴക്കാടന്‍ വിനീഷ്(32), പാനോലില്‍ സുമേഷ് (29), ഒമ്പതാം പ്രതി പുത്തന്‍പുരയ്ക്കല്‍ ബഷീര്‍(45) എന്നിവരെയാണ് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ 2019 ആഗസ്റ്റില്‍ കേരള ഹൈക്കോടതിയും ശരിവച്ചു.”