July 2025
M T W T F S S
 123456
78910111213
14151617181920
21222324252627
28293031  
July 2, 2025

കാസര്‍കോഡ് തീപിടുത്തം; കടകള്‍ കത്തിനശിച്ചു

1 min read
SHARE

കാസര്‍കോഡ് പെര്‍ളയില്‍ തീപിടുത്തമുണ്ടായി. മൂന്ന് കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. രാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നാണ് പ്രാഥമിക വിവരം. അതിനിടെ, തിരുവനന്തപുരം നെടുമങ്ങാട് പുതുകുളങ്ങരയില്‍ നിയന്ത്രണം വിട്ട് കാര്‍ മറിഞ്ഞ് രണ്ടര വയസുകാരന്‍ മരിച്ചു. നെടുമങ്ങാട് നിന്നു ആര്യനാട് – പറണ്ടോട് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്. ആര്യനാട് -പറണ്ടേട് സ്വദേശി വിഷ്ണുവിന്റെയും കരിഷ്മയുടെയും മകന്‍ ഋതിക് ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 7 പേര്‍ കാറില്‍ ഉണ്ടായിരുന്നു. പരുക്കേറ്റവരെ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഋതികിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുതുകുളങ്ങര പാലത്തിന് സമീപമാണ് അപകടം നടന്നത്. നിയന്ത്രണം തെറ്റി വന്ന കാര്‍ പാലത്തിന് സമീപത്തെ കുറ്റിയില്‍ ഇടിച്ചാണ് മറിഞ്ഞത്.