October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 12, 2026

ബത്തേരിയിൽ 25 കോടി രൂപ ചെലവിൽ നിർമിച്ച ആശുപത്രി 6 മാസമായിട്ടും തുറക്കുന്നില്ല.

SHARE

25 കോടി രൂപ മുടക്കി ബത്തേരി താലൂക്ക് ആശുപത്രിയിൽ പണിതീർത്ത സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി തുറന്നുകൊടുക്കാൻ നടപടിയില്ല. ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ ആശുപത്രി സജ്‌ജമായിട്ട് 6 മാസം കഴിഞ്ഞു. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മുഴുവൻ ചികിത്സാ സൗകര്യങ്ങളോടെയുമാണ് പുതിയ ആറുനിലക്കെട്ടിടത്തിന്റെ പണി പൂർത്തിയാക്കിയത്.

90 കിടക്കകളുള ആശുപത്രിയിൽ പ്രസവ വാർഡ്, ഓപ്പറേഷൻ തിയറ്റർ, കുട്ടികളുടെ ഐസിയു, മറ്റ് ചികിത്സാ സംവിധാനങ്ങൾ, യന്ത്ര സാമഗ്രികൾ, കന്റീൻ എന്നിവയെല്ലാം സജ്‌ജമായെങ്കിലും ഉദ്ഘാടന തീയതി ഇതുവരെ തീരുമാനിക്കപ്പെട്ടിട്ടില്ല.

പണി പൂർത്തിയാക്കിയ കെട്ടിടവും അനുബന്ധ സാമഗ്രികളും മാസങ്ങളായി ഉപയോഗരഹിതമാണ്. ആവശ്യമായ ഡോക്‌ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവാണ് ആശുപത്രി തുറക്കുന്നതിലുള്ള മെല്ലെപ്പോക്കിന് കാരണമായി പറയുന്നത്.